കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്,വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി:കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. വിമാനം ലാൻഡ് ചെയ്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് റിപ്പോർട്ട്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്തത് റൺവേയുടെ പകുതി കഴിഞ്ഞതിന് ശേഷം. ഗോ എറൗണ്ട് ചട്ടം പാലിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പൂർ വിമാന ദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന…
