കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു. ഒമ്പത് മണിയോടെ നാല് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതമാണ് മലമ്പുഴയിൽ തുറന്നത്. നിലവിൽ മലമ്പുഴയിൽ 113.59 മീറ്ററും പോത്തുണ്ടിയിൽ 106.2 മീറ്ററുമാണ് ജലനിരപ്പ്
മലമ്പുഴയിൽ 115.06 മീറ്ററും പോത്തുണ്ടിയിൽ 108.204 മീറ്ററുമാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ ദിവസം പെരിങ്ങൽകുത്ത്, ഷോളയാർ, പറമ്പിക്കുളം അണക്കെട്ടുകൾ തുറന്നിരുന്നു.
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനും തീരുമാനിച്ചു. 50 ക്യൂബിക് മീറ്റർ വെള്ളം പുറത്തുവിടും. 774.30 മീറ്റാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 775.60 മീറ്ററാണ്. ഡാം തുറക്കുന്നതോടെ കമാൻതോട്, പനമരം പുഴകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.