Headlines

Webdesk

എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഡൽഹിയിലാണ് നിലവിൽ. ഇതേ തുടർന്ന് എംപി ഐസോലേഷനിൽ പ്രവേശിച്ചു. മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Read More

കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസായി; താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി

വിവാദമായ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി പാർലമെന്റിന് ഉറപ്പ് നൽകി. അതേസമയം കർഷകരുടെ മരണ വാറണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. രാജ്യസഭയിൽ മുന്നണി വിട്ട ശിരോമണി അകാലിദൾ ഒഴികെ എൻഡിഎയിലെ മറ്റെല്ലാ പാർട്ടികളും സർക്കാരിനൊപ്പം നിന്നു. അണ്ണാഡിഎംകെയും ബിജു ജനതാദളും ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ലിനെ എതിർത്തില്ല. ബില്ല് കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെ കെ രാഗേഷും വാദിച്ചു. ഭാരത് ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം നൽകിയ സാഹചര്യത്തിൽ…

Read More

കൊവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ഇല്ലെന്ന് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു പൊഴിയൂർ തീരമേഖലയിലാണ് പണം വാങ്ങി കൊവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരാതി ഉയർന്നത്. കുളത്തൂർ പഞ്ചായത്ത് പി എച്ച് സി പൊഴിയൂർ എന്ന പേരിൽ മെഡിക്കൽ ഓഫീസറുടെയും പി എച്ച് സിയുടെയും വ്യാജ സീൽ പതിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. കൊവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ്…

Read More

തിരുവോണം ബമ്പർ അടിച്ചത് എറണാകുളത്ത്; ഭാഗ്യശാലി തമിഴ്‌നാട് സ്വദേശി

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി സമ്മാനം തമിഴ്‌നാട് സ്വദേശി അളകസ്വാമിക്ക്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നുവാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. 12 കോടിയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 44.10 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ടിബി 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറ് പേർക്ക് ലഭിച്ചു. ടി എ 738408, ടിബി 474761, ടിസി 570941, ടിഡി 764733, ടിഇ 360719, ടിജി 787783….

Read More

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഡോക്ടർ മരിച്ചു. അട്ടക്കുളങ്ങര കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ഇദ്ദേഹം   കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന ആബ്ദിൻ തിങ്കളാഴ്ചയാണ് കൊവിഡ് ബാധിതനായത്. ആരോഗ്യനില തകരാറിലായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

Read More

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെ പരിശോധന

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റൂറൽ എസ് പിയുടെ നിർദേശപ്രകാരം പോലീസ് പരിശോധന നടത്തുന്നത് പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്ലാത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി…

Read More

കൂടത്തില്‍ ഉമാമന്ദിരത്തിലെ 5 ദുരൂഹ മരണങ്ങള്‍, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍; നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം : കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. കൂടത്തില്‍ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണം സംബന്ധിച്ച് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജയമാധവന്‍ നായരെ തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറും വില്‍പ്പത്രത്തില്‍ സാക്ഷി ഒപ്പിട്ട അയല്‍ക്കാരനും രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴിക്കു വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. കരമന കൂടത്തില്‍ തറവാട്ടിലെ 5 ദുരൂഹ…

Read More

ബഫർ സോൺ കടുവാ സങ്കേതം : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്തിക്കും കത്തയച്ചു

തോണിച്ചാൽ :ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വയനാട് വന്യജീവിസങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള കേരള വനംവകുപ്പ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു തോണിച്ചാൽ ജനസംരക്ഷണസമിതി കത്തയച്ചു.കാടും നാടും കൃത്യമായി വേർതിരിക്കണം,വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വനത്തിനുള്ളിൽ തന്നെ ആയിരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമെയിൽ, പോസ്റ്റ് കാർഡ്, ഇൻലൻഡ് മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മുഖ്യമന്തിയേയും വനംവകുപ്പ് മാന്തിയെയും അഭിപ്രായം അറിയിച്ചത്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഈ നീക്കങ്ങൾക്കെതിരെ…

Read More

പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി കുടുംബ ചിത്രവുമായി മേജർ രവി; പ്രധാന വേഷത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും

പതിവ് പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി ഇത്തവണ കുടുംബ ചിത്രവുമായി സംവിധായകൻ മേജർ രവി. സിനിമയിൽ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് കണ്ടുമുട്ടുന്നതും പിന്നീട് അവർ അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്നതുമാണ് കഥാ പശ്ചാത്തലം സുരേഷ് ഗോപിയുടെയും ആശാ ശരത്തിന്റെയും ബാല്യ കാലത്തിന് ഒരു പ്രധാന പങ്കു ചിത്രത്തിൽ ഉണ്ടാകുമെന്ന് മേജർ രവി അറിയിച്ചു. നായകൻ ആയ സുരേഷ്…

Read More