Headlines

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് 40കാരന് ​ദാരുണാന്ത്യം

പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. അട്ടപ്പാടി ചീരക്കടവിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. നാൽപ്പതുകാരനായ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.