Webdesk

കരടു നിയമം തയ്യാറായി ; കുവൈറ്റിൽ സർക്കാർ ജോലിയിൽ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നു

സര്‍ക്കാര്‍ ജോലിയിലുള്ള എല്ലാ പ്രവാസി ജീവനക്കാരെയും മാറ്റാനുള്ള കരടുനിയമം നാഷണല്‍ അസംബ്ലി തയ്യാറാക്കി. നിയമ- നിയമനിര്‍മ്മാണ കമ്മറ്റിയാണ് ബില്‍ തയ്യാറാക്കി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ട കമ്മറ്റിക്ക് അയച്ചുകൊടുത്തത്. രാജ്യത്ത് പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് നിരവധി എം പിമാര്‍ കരട് നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളെ വെട്ടിക്കുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും റസിഡന്‍സി നിയമത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭേദഗതികളും കാത്തിരിക്കുകയാണ് അസംബ്ലി. അടുത്തയാഴ്ച അസംബ്ലി പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ കുവൈത്തി ജനസംഖ്യക്ക് ആനുപാതികമായി…

Read More

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്

കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി ‘ഹാക്പി’ (Hac’kp2020) വന്നിരിക്കുന്നത്. ലോകത്തെ ഡിസൈനേഴ്‌സ്, സോഫ്‌റ്റ്‍വെയര്‍ എഞ്ചിനേഴ്‌സ് തുടങ്ങിയവരോട് സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ്. പൗരന്മാര്‍ക്ക് മികച്ച സേവനം ലഭിക്കാന്‍ നിങ്ങളുടെ പുതിയ ആശയങ്ങള്‍ പങ്കുവെക്കാനാണ് ആവശ്യം. വിജയികള്‍ക്ക് 5, 2.5, 1 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. https://hackp.kerala.gov.in/ എന്ന സൈറ്റിലൂടെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്. നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് നിര്‍മിച്ചത്. നോട്ടിന്റെ പ്രത്യേക സ്ഥലങ്ങളില്‍ ഇന്റാഗ്ല്യോ പ്രിന്റിംഗ് ആണ് ഉപയോഗിച്ചത്. ആ ഭാഗങ്ങളിലൂടെ വിരല്‍ പിടിച്ചാല്‍ നോട്ട് ഓടുന്നത് പോലെ തോന്നും. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പ്രത്യേക ചലന രീതികളും…

Read More

വയനാട്ടില്‍ ഒരാൾക്ക് കൂടി കോവിഡ്

ജില്ലയില്‍ വെളളിയാഴ്ച്ച ഒരാള്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്…..

Read More

സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷം ; 416 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,204 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 400 കടക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്നലെ മൂന്നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 204 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായതെന്നാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. 123 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 51 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 35 ഐടിബിപി ജവാന്‍മാര്‍ക്കും സിഐഎസ്എഫ്, ബി എസ് എഫ്…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തൃശ്ശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ജൂലൈ 5ന് കുഴഞ്ഞുവീണ് മരിച്ച തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി വത്സലക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. വത്സലയുടെ രോഗ ഉറവിടവും സംശയകരമാണ്. കൊവിഡ് സ്ഥിരീകരിച്ച കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ജോലി ചെയ്ത ബസില്‍ ഇവരുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മകളില്‍ നിന്നാകാം വത്സലക്ക് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.

Read More

ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍…

Read More

ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഹജ്ജ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജ് ചെയ്യാനാകൂ. ആകെ പതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്‍ഷം അവസരം. അതില്‍ എഴുപത് ശതമാനവും രാജ്യത്തെ വിദേശികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. 30 ശതമാനം മാത്രമായിരിക്കും സ്വദേശികള്‍ക്ക് ലഭിക്കുക. കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരെ മാത്രമേ ഹജ്ജിന് പരിഗണിക്കൂ. കൂടാതെ…

Read More

രാജ്യത്തെ സർവകലാശാലകൾ പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർഥികളെ അവരുടെ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്സാക്കണമെന്നും രാഹുൽ ഗാന്ധി

രാജ്യത്തെ സർവകലാശാലകൾ പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർഥികളെ അവരുടെ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്സാക്കണമെന്നും രാഹുൽ ഗാന്ധി. ‘കോവിഡ് 19 മൂലം നിരവധി പേർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐഐടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകൾ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കയറ്റം നൽകണം.’ രാഹുൽ ഗാന്ധി പറഞ്ഞു.

Read More

വയനാടിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോൺ പുന:പരിശോധിക്കണം;സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ

സുൽത്താൻ ബത്തേരി:വയനാട്ടിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെൻ്റ് സോൺ പുന:പരിശോധിക്കണമെന്ന് സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത ക്കുറിപ്പിൽ അറീയിച്ചു. വയനാട്ടിൽ കൽപ്പറ്റ, ബത്തേരി, പാടിച്ചിറ, കോറോം, മക്കിയാട്, കാട്ടിക്കുളം തുടങ്ങിയ ടൗണുകൾ ഇപ്പോൾ കൺടയ്ൻമെൻ്റ് സോണുകളാണ്. വ്യാപാരികളുടെയോ വ്യാപാര സ്ഥാപനങ്ങളുടെയൊ ഉത്തരവാദിത്വ കുറവ് കൊണ്ടല്ല ഇവിടെ സമ്പർക്കമുണ്ടായത്, തീർത്തും ആരോഗ്യ വകുപ്പിൻ്റെ ചില ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് സംഭവിച്ചതാണെന്ന് നിസ്സംശയം പറയാൻ കഴിയും. കൽപ്പറ്റയിൽ 14 ദിവസം ഹോം ക്വാറൻ്റയിനിൽ കഴിഞ്ഞ യുവാവിന് പുറത്തിറങ്ങാൻ…

Read More