Headlines

Webdesk

ഇന്ത്യയില്‍ രണ്ട് ടെലികോം കമ്പിനികള്‍ മാത്രം ശേഷിക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി…

Read More

സോഷ്യൽ മീഡിയയിൽ വൈറലായി ധനുഷും മക്കളുമൊത്തുള്ള ചിത്രം

സോഷ്യ മീഡിയയിൽ അത്ര സജീവമല്ല തമിഴ് നടൻ ധനുഷ്. അപൂർവമായേ താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം വൈറലാകുകയാണ്. മക്കളോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വീടിന്റെ ടെറസിൽ മക്കളോടൊപ്പം സമയം ചെലവിടുന്ന ധനുഷാണ് ചിത്രത്തിൽ. ഇളയ മകനെ തലയിലേറ്റി മൂത്ത മകനോട് എന്തോ കാര്യം ഗൗരവമായി സംസാരിക്കുന്നു. എന്നാൽ അതെന്താണെന്നാണ് ക്യാപ്ഷനിൽ, ധനുഷിന്റെ ടീ ഷർട്ട് ധരിച്ചിരിക്കുകയാണ് മൂത്ത മകൻ. എന്നാൽ അത് തന്റേതാണെന്നാണ് മകൻ വാദിക്കുന്നതെന്ന് താരം അടിക്കുറിപ്പിൽ കുറിച്ചു….

Read More

കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 നാണ് നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നില്‍ 2160 പേരെയും സ്ട്രീം രണ്ടില്‍ 1048 പേരെയുമാണ്…

Read More

സമരക്കാർ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരുടെ കുടുംബത്തോട് ചെയ്യുന്ന ക്രൂരത: മന്ത്രി കെ. കെ ശൈലജ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തമുണ്ടായതിൽ അട്ടിമറി ആരോപിച്ച് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്കെതിരെ ആരോഗ്യമന്ത്രി കെ. കെ ശൈലജ. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. കെ. കെ ശൈലജയുടെ പ്രസ്താവന: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും…

Read More

പാലക്കാട് ചെക്ക് പോസ്റ്റിൽ മൂന്നര കിലോ സ്വർണവും ആറ് ലക്ഷം രൂപയുമായി രണ്ട് പേർ പിടിയിൽ

പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്വർണക്കടത്ത്. തമിഴ്‌നാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വർണവും ആറ് ലക്ഷം രൂപയും എക്‌സൈസ് സംഘം പിടികൂടി. ആലത്തൂർ സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് വീട്ടിൽ കെ സതീഷ്, കെ കൃജേഷ് എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചിൽ നിന്നും ടാക്‌സി കാറിലാണ് ഇവർ സ്വർണം കടത്തിയത്. ബാഗിനുള്ളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്വർണ വ്യാപാരം നടത്തി തിരികെ വരികയാണെന്നായിരുന്നു ഇവർ പറഞ്ഞത്. ഒരു കോടി 80 ലക്ഷം രൂപ…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ്

വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ് കൽപ്പറ്റ:തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6 എന്നിവ 27.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പൂതാടി പഞ്ചായത്തിലെ 2, 8, 11, 15, 16, 17, 18, 19, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.

Read More

സമ്പർക്ക രോഗബാധിതർ 2243, ഉറവിടമറിയാത്ത 175 പേർ; 69 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2243 പേർക്ക്. ഇതിൽ 175 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെയുള്ള രോഗബാധയിൽ ഏറ്റവുമുയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ 445 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട…

Read More

കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു

ബെംഗളൂരു: കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു. കര്‍ണാടകത്തിലാണ് കോളേജുകള്‍ തുറക്കാന്‍ നടപടി തുടങ്ങിയത്. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒക്‌ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്നാല്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകളും നടത്തും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും…

Read More

വയനാട് ജില്ലയിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇനി ഇ പോസ് മെഷീനും

കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കാര്യങ്ങള്‍ക്കായി ജില്ലയില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍ 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. അതിനുപകരം ഈ പോസ് മെഷീന്‍ വഴി ഡിജിറ്റലായി ചെലാന്‍ തയ്യാറാക്കുകയും എ ടി എം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്. ഇതിനായി ഇ-ചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ…

Read More

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 25 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14, 16, 17), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14,…

Read More