ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പതിഞ്ഞ താളത്തിലാണ് ചെന്നൈ തുടങ്ങിയത്. ടോം കറൻ എറിഞ്ഞ പവർ പ്ലേയുടെ…