മലപ്പുറം: മലപ്പുറത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈവിരൽ സ്കൂൾ ബസ്സിൽ കുടുങ്ങി. കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ വിരലാണ് സ്‌കൂൾ ബസിൽ കുടുങ്ങിയത്. കഴിഞ്ഞ് ദിവസം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടിനടുത്ത് കോടങ്ങാട് ബസ് ഇറങ്ങാൻ നോക്കുമ്പോഴാണ് കൈ കുടുങ്ങിയത്. ബസ് ജീവനക്കാരും ഒപ്പമുള്ളവരും വിരൽ പുറത്ത് എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. തൊട്ടു പിന്നാലെ, ബസ് ഫയര്‍ സ്റ്റേഷനിലെത്തിച്ചാണ് വിരൽ സുരക്ഷിതമായി പുറത്തെടുത്തത്.
The Best Online Portal in Malayalam