Headlines

Webdesk

തിരിച്ചുവരവുണ്ടാകണമെങ്കിൽ എഐസിസിക്ക് പുതിയ നേതൃത്വം വരണമെന്ന് ശശി തരൂർ

  എഐസിസിക്ക് നേതൃമാറ്റം ഉടനുണ്ടാകണമെന്ന് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടനുണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂർ പറഞ്ഞു സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷേ സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനുണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണി ആവശ്യമാണെന്നും തരൂർ പറഞ്ഞു

Read More

സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി

  സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തീരുമാനമായി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടതെന്ന കാര്യങ്ങളും പിന്നീട് തീരുമാനിക്കും. ആരോഗ്യവിദഗ്ധർ അടക്കമുള്ളവരുമായി നടത്തിയചർച്ചയിലാണ് തീരുമാനമായത്. പ്രൈമറി തലത്തിൽ ക്ലാസുകൾ ഉടൻ ആരംഭിക്കാനിടയില്ല. ഒമ്പത് മുതലുള്ള ക്ലാസുകളിൽ ആകും അധ്യയനം ആരംഭിക്കുക.

Read More

നിയമവ്യവസ്ഥ രാജ്യത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാറണമെന്ന് ചീഫ് ജസ്റ്റിസ്

രാജ്യത്ത് നിലനിൽക്കുന്നത് കൊളോണിയൽ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യൻ ജനസംഖ്യക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റം നിയമവ്യവസ്ഥയിൽ അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു കോടതി വ്യവഹാരങ്ങൾ കൂടുതൽ സൗഹൃദപരമാകണം. കോടതിയെയും ജഡ്ജിമാരെയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകൾക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. ഈ മണിക്കൂറുകളിൽ ചർച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തെ കുറിച്ചാകണമെന്നും ചീഫ്…

Read More

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച കെ.എം.റോയ്…

Read More

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി

  പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയിൽ ചാടിയതെന്ന് ഇയാൾ പറഞ്ഞു ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ ഭാര്യയ്ക്കും മകനുമൊപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കീഴടങ്ങൽ

Read More

പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ

  പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വി എച്ച് എസ് സി പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഒരോ പരീക്ഷക്കിടയിലും അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷക്കിടയിലെ ഇടവേള വർധിപ്പിച്ചത്.

Read More

11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ കഞ്ചൂർമാർഗിൽ 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഫ്‌ളാറ്റിലെ സെക്യൂരിറ്റി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഫ്‌ളാറ്റിലെ താമസക്കാരിയായ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാത്രിയോടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.  

Read More

ലൈഫ് മിഷൻ:12,067 വീടുകൾ കൈമാറി; അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

  നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഇതിൽ 10,058 വീടുകൾ ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606…

Read More

ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

  ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കാൻ ജി എസ് ടിയിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്, സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു ജി എസ് സി കൗൺസിലിൽ കേരളം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ബാലഗോപാൽപറഞ്ഞു ഇന്നലെ ചേർന്ന…

Read More

കാബൂളിൽ ചാവേറാക്രമണം നടത്തിയത് ഇന്ത്യ നാടുകടത്തിയ ഐ എസ് ഭീകരനെന്ന് വെളിപ്പെടുത്തൽ

  കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഓഗസ്റ്റ് 26ന് നടന്ന ചാവേറാക്രമണം നടത്തിയത് അഞ്ച് വർഷം മുമ്പ് ഡൽഹിയിൽ പിടിയിലായ ഭീകരനെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അഫ്ഗാൻ വിഭാഗമായ ഐഎസ്(കെ). താലിബാൻ കാബൂളിന്റെ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനിടയിലാണ് ചാവേറാക്രമണം നടന്നത് 13 അമേരിക്കൻ സൈനികരടക്കം 180ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചാവേറാക്രമണം നടത്തിയ ആളുടെ വിശദാംശങ്ങളാണ് ഐഎസ് കെ പുറത്തുവിട്ടത്. അബ്ദുർ റഹ്മാൻ അൽ ലോഗ്രി എന്ന ഭീകരനാണ് ചാവേർ സ്‌ഫോടനം…

Read More