പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയിൽ ചാടിയതെന്ന് ഇയാൾ പറഞ്ഞു
ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ ഭാര്യയ്ക്കും മകനുമൊപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കീഴടങ്ങൽ