ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

 

ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കാൻ ജി എസ് ടിയിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്, സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു

ജി എസ് സി കൗൺസിലിൽ കേരളം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ബാലഗോപാൽപറഞ്ഞു

ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ ഇന്ധനവില ഉൾപ്പെടുത്തുന്നതിനെ എല്ലാ സംസ്ഥാനങ്ങളും എതിർത്തിരുന്നു. സംസ്ഥാനങ്ങളുടെ വരുമാനം ഇല്ലാതാക്കുന്ന നടപടിയെന്നാണ് സംസ്ഥാനങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. വെളിച്ചെണ്ണയുടെ ജി എസ് ടി ഉയർത്താനുള്ള നടപടിയെയും സംസ്ഥാനങ്ങൾ എതിർത്തിരുന്നു.