Webdesk

ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

ആലപ്പുഴയില്‍ പോലീസുകാരന്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

ആലപ്പുഴയില്‍ പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുളിങ്കുന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്‍ രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ

Read More

‘കാര്യം കഴിഞ്ഞാൽ കറിവേപ്പില’ ഇതു പഴങ്കഥ; ഗുണങ്ങൾ പലതാണീ കുഞ്ഞിലക്ക്

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ എ ധാരളമായുള്ള കറിവേപ്പില നമ്മുട ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. അതേസമയം കറിവേപ്പില എണ്ണ കാച്ചി തേക്കുന്നതും പലയിടത്തും പതിവാണ്. കറി വേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. പ്രമേഹ ബാധിതർക്ക് കറിവേപ്പില ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാണ്.വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്ന എൻസൈമുകൾ ഉത്തേജിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർധിപ്പിക്കാനും സഹായകരമാണ്.കറിവേപ്പില എണ്ണ കാച്ചി…

Read More

ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിച്ചാൽ ഭക്ഷ്യ വിഷബാധ

ചുടുള്ള പാത്രങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാനും. പാത്രങ്ങൽ തുടക്കാനും, പാചകത്തിനിടെ കൈകൾ തുടക്കാനുമെല്ലാം കിച്ചൻ ടവ്വലുകൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ ശുചിത്വത്തെ പറ്റി നമ്മൾ ചിന്തിക്കാറുണ്ടൊ ഇത്തരം കിച്ചൺ ടവലുകളിൽ മാരകമായ കീടാണുക്കൾ ഉള്ളതായാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ദിവസേന വൃത്തിയാക്കേണ്ട ഇത്തരം ടവലുകൾ നമ്മൾ പലപ്പോഴും ദീർഘകാലത്തേക്ക് വൃത്തിയാക്കാറില്ല എന്നതാണ് പ്രശ്‌നങ്ങൾ വരുന്നതിന് പ്രധാന കാരണം. മൌറീഷ്യസ് സർവകലാശാല അടുക്കളകളിലെ ശുചിത്വത്തെ ആസ്പദമാക്കി നടാത്തിയ പഠനത്തിൽ കിച്ചൻ ടവലുകളിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ…

Read More

ക്വാറൻറൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ച് പൂന്തുറയിൽ്ജനങ്ങളുടെ പ്രതിഷേധം

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു. പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപപ്രദേശങ്ങളിൽ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരിൽ എഴുതി ചേർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂന്തുറ നിവാസികൾ സംഘടിച്ചെത്തിയത്. കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയിൽ സൂപ്പർ…

Read More

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നരകോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടി പി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുല്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Read More

എടിഎമ്മിലും ശ്രദ്ധിക്കുക ; സമ്പർക്കം വഴി കോവിഡ് പകരാം

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം കൗണ്ടറില്‍ നടന്ന ഇടപാട് സമയത്തെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പടര്‍ന്നത്. രോഗ ഉറവിടം അറിയാത്ത 166 രോഗികളെ കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍ ഒരു ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയാണെന്നാണ് കണ്ടെത്തല്‍. ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യക്കും അഞ്ച് വയസ്സുള്ള…

Read More

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ചു

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫാണ് മരിച്ചത്. 96 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍.

Read More

പുൽപ്പള്ളിയിൽ നരഭോജി കടുവ വീണ്ടുമിറങ്ങി; വനംവകുപ്പ് കൂട് സ്ഥാപിച്ചു, നാട്ടുകാർ ഭീതിയിൽ

വയനാട് പുല്‍പ്പള്ളിയില്‍ നരഭോജി കടുവ വീണ്ടും നാട്ടിലിറങ്ങി. കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയാണ് വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു കടവുയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു ദിവസങ്ങളായി നരഭോജി കടുവയെ പിടികൂടാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി നൂറോളം ഉദ്യോഗസ്ഥര്‍ കാടിളക്കി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല ഇന്നലെ വൈകുന്നേരത്തോടെ കതവക്കുന്നിലെ വനമേഖലയില്‍ കടുവയെ വീണ്ടും കാണുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Read More

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ പ്രതിസന്ധി ; വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകളില്ല

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ മറ്റൊരു പ്രതിസന്ധി. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് ഭാഗത്ത് പോലീസ് സിസിടിവി ക്യാമറകളില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ പരിശോധിക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം. പേട്ട, ചാക്ക ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കും എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയത് ഇയാളായിരുന്നു. ഇന്നലെ ഇയാളുടെ വീട്ടില്‍ കസ്റ്റംസ്…

Read More