നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്; കേസിൽ ബാഹ്യസമ്മർദമില്ല

മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. കേസിൽ ബാഹ്യസമ്മർദങ്ങളില്ലെന്നും എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻകുട്ടി പറഞ്ഞു. എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

 

അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവുകൾ ശേഖരിച്ച് വരികയാണ്. എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും എസ് പി അറിയിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.