വിദ്വേഷ പ്രചാരണങ്ങളില്‍ വൃണപ്പെടുന്നതല്ല പൊതുബോധം : എസ് എസ് എഫ്
മേപ്പാടി: വിദ്വേഷ പ്രചാരണങ്ങളില്‍ വൃണപ്പെടുന്നതല്ല പൊതുബോധമെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ അഭിപ്രായപ്പെട്ടു. ഇരുപത്തിയെട്ടാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവിദ്വേഷം പറയുന്നവര്‍ മാപ്പ് പറയേണ്ടത് സ്വന്തത്തോടാണ്. അവര്‍ നടത്തുന്നത് ആത്മ നിന്ദയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ വീണു പോകാതെ ബുദ്ധിപൂര്‍വം നീങ്ങുകയാണ് വേണ്ടത്. ഇസ്്‌ലാം സ്‌നേഹവും മാനവികതയും പ്രതിനിധാനം ചെയ്യുന്ന മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത്തിയെട്ടാമത് വയനാട് ജില്ലാ സാഹിത്യോത്സവ്…
