Webdesk

കോവിഡ് 19;വയനാട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

വയനാനാട് ജില്ലയിലെ വിവധ ഭാഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 10 (മുനിസിപ്പല്‍ ഓഫീസ് പ്രദേശം തൊണ്ടര്‍നാട് പഞ്ചായത്തിലെ 3: കരിമ്പില്‍,4:പാലേരി, 11:മക്കിയാട്,12:കോറോം,13: കൂട്ടപ്പാറ വാര്‍ഡുകളും, മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ 6:പാടിച്ചിറ,7:പാറക്കവല, 8:സീതാ മൗണ്ട്,9:ചണ്ണോത്ത്‌കൊല്ലി വാര്‍ഡുകളും, ബത്തേരി നഗരസഭയിലെ 19:തൊടുവെട്ടി,22:ഫെയര്‍ലാന്‍ഡ്,24:സുല്‍ത്താന്‍ ബത്തേരി ഡിവിഷനുകളും കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും,ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഇവിടങ്ങളില്‍ ബാധകമായിരിക്കും.

Read More

വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ:വയനാട്ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വരയാല്‍ സ്വദേശിയായ 20 കാരന്‍, ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ സ്വദേശിയായ 40 കാരന്‍, ദുബൈയില്‍ നിന്ന് കോഴിക്കോട് വഴി ജൂണ്‍…

Read More

തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്‌ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാംപില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പര്‍ക്കരോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവഗുരുതരമാണ് സ്ഥിതി. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്.

Read More

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു.

കൈരളി ചാനൽ തനിക്കെതിരെ അടിസ്ഥാന രഹിത വാർത്ത നൽകിയെന്ന് ശശി തരൂർ . വാർത്ത പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് തരൂർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ചു. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂർ വക്കീൽ നോട്ടീസ് അയച്ചത്. വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയനായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്തു എന്ന നിലയിലുള്ള വ്യാജ…

Read More

റെക്കോർഡിട്ട് കോവിഡ് ; 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട് ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2…

Read More

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം; കോയമ്പത്തൂരിൽ ബേക്കറി കട അടപ്പിച്ചു

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂർ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്നായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം. തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം…

Read More

വിൻഡീസ്- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് തകര്‍ച്ച. രണ്ടാംദിനം മത്സരം 43 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ഇംഗ്ലണ്ടിന് അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടപ്പെട്ടു. 106 റണ്‍സാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഒന്നാം ദിനം മഴയെ തുടര്‍ന്ന് ഭൂരിഭാഗം സെഷനും നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് പ്രഹരമേല്‍പ്പിക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഡോം സിബിലി സംപൂജ്യനായി പുറത്ത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത ജോ ഡെന്‍ലിയും പുറത്തായി സ്‌കോര്‍ 51ല്‍ 30…

Read More

നാട്ടിലുള്ള യു എ ഇ താമസവിസക്കാർക്ക് മടങ്ങുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി

ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം. യു എ…

Read More

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവർ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്; സ്വപ്ന സുരേഷ്.

ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന പറഞ്ഞു. താൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് മീഡിയക്ക് അന്വേഷിക്കാം….

Read More