വയനാട്ടിൽ സംസ്ഥാനത്ത് ആദ്യമായി പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്ക് അഭയ കേന്ദ്രം
പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്ക് അഭയവും പരിചരണവും നല്‍കുന്നതിന് വനംവന്യജീവി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി വയനാട്ടില്‍ കേന്ദ്രം തുടങ്ങുന്നു.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട പച്ചാടിയില്‍ അഞ്ച് ഏക്കറാണ് അഭയപരിചരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തുന്നത്. വനംവന്യജീവി വകുപ്പ് ദീര്‍ഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം.78 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം യാഥാര്‍ത്ഥ്യ മാകുന്നത്. നാഗര്‍ഹോളയില്‍ 11.82ഉം ബന്ദിപ്പൂരില്‍ 7.7മാണ് കടുവാ സന്ദ്രത. 200 ചതുശ്രകിലോമീറ്റര്‍ ബഫര്‍സോണ്‍ അടക്കം…