പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വി എം സുധീരൻ

എം ശിവശങ്കറിന്റെ നിയമവിരുദ്ധമായ പ്രവർത്തികളിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈ കഴുകാനാകാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഈ സാഹചര്യത്തിൽ നിയമപരമായും രാഷ്ട്രീയമായും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പിണറായിക്ക് അർഹതയില്ല. പിടിച്ചു നിൽക്കാനായി തൊടുന്യായങ്ങളുമായി മുന്നോട്ടു പോയാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായി പിണറായി മാറുമെന്ന് വി എം സുധീരൻ പറഞ്ഞു