Headlines

Webdesk

വാക്കുതർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

വാക്കുതർക്കത്തെ തുടർന്ന് കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് കൊല്ലപ്പെട്ടത് അയൽവാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കൊലപ്പെടുത്തിയത്. ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി അഭിരാമിയുടെ അമ്മ ലീനക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ആക്രമണത്തിനിടെ പരുക്കേറ്റ പ്രതി ഉമേഷ് ബാബുവും ചികിത്സയിലാണ്.  

Read More

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിക്കുന്നത് എം ശിവശങ്കർ

സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിച്ചിരുന്നത് എം ശിവശങ്കറെന്ന് റിപ്പോർട്ട്. സ്വപ്‌ന നൽകിയതാകാം ഈ ഫോൺ എന്നാണ് കരുതുന്നത്.   ഒരു ലക്ഷത്തോളം വിലവരുന്നതാണ് ഫോൺ. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. താൻ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങൾ സന്തോഷ് ഈപ്പനും നൽകിയിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം…

Read More

24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തിനിടെ 563 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി ഉയർന്നു.   563 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണം 1,21,090 ആയി. നിലവിൽ 5,94,386 പേരാണ് ചികിത്സയിൽ കഴിയുന്നത്. 57,386 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 73,73,375 പേരാണ് രോഗമുക്തി നേടിയത്. ഒക്ടോബർ 29 വരെ 10.77 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 11.64 ലക്ഷം സാമ്പിളുകൾ…

Read More

ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 29 മുതൽ നവംബർ 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നവംബർ ഒന്ന്, രണ്ട് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് പത്തനംതിട്ട, രണ്ടിന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

Read More

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും വിതരണം കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ. ഒക്ടോബർ 30 വെള്ളി – 0, 1 നമ്പറുകൾ ഒക്ടോബർ 31 ശനി – 2, 3 നമ്പറുകൾ നവംബർ 2 തിങ്കൾ – 4,5,6 നമ്പറുകൾ നവംബർ 3 ചൊവ്വ – 7,8,9 നമ്പറുകൾ    

Read More

പ്രഹരമായി രണ്ട് അറസ്റ്റുകൾ; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം ചേരുക. ഓൺലൈനായാണ് യോഗം ചേരുന്നത്. ബംഗാളിലെ കോൺഗ്രസ് സഖ്യം, കേരളത്തിലെ ശിവശങ്കറിന്റെ അറസ്റ്റ്, ബിനീഷിന്റെ അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ ചൂടേറിയ ചർച്ചക്ക് സാധ്യതയുണ്ട്. ബിനീഷിന്റെ അറസ്റ്റ് പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് നേതാക്കൾക്കുള്ളത്. ഒപ്പം ശിവശങ്കറിന്റെ അറസ്റ്റും പ്രതിപക്ഷ പ്രതിഷേധത്തെ മറികടക്കാനുള്ള നീക്കവും യോഗം ചർച്ച ചെയ്‌തേക്കും മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്ന…

Read More

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ്മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകൾ ആരംഭിക്കുന്നത്. രോഗമുക്തർ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും….

Read More

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി

സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏ‍ർപ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത്…

Read More

കരിപ്പൂർ വിമാനപകടം: 660 കോടി ഇൻഷുറൻസ് ക്ലെയിം

കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണിത്. ആഗസ്റ്റ് ഏഴിനാണ് അപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. 21 പേരാണ് അപകടത്തിൽ മരിച്ചത്. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 373.83 കോടി രൂപ നൽകുക. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും…

Read More

ധോണിയോടുള്ള ആദരമര്‍പ്പിക്കാന്‍ ബിസിസിഐ

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ ഇന്ത്യയുടെ എം എസ് ധോണി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ മുന്നില്‍ നിന്നും നയിച്ചിട്ടും ധോണിയെന്ന തന്ത്രശാലിയായ നായകന്റെ പ്രതാപം അതേപോലെ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഐപിഎല്ലില്‍ നിന്നും ആദ്യമായാണ് ചെന്നൈ പ്ലേഓഫില്‍ പോലും എത്താതെ പുറത്തായതും. ഇപ്പോഴിതാ ധോണിയോടുള്ള ആദരമര്‍പ്പിക്കാന്‍ ബിസിസിഐ

Read More