Webdesk

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തി

ഡൽഹി: ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് ഹോങ്കോങ് ഭരണകൂടം താൽകാലിക നിരോധനം ഏർപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ട് ആഴ്ചത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ന് ദില്ലിയിൽ നിന്നും ഹോങ്കോങിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന് കൊവി‍ഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Read More

സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന എണ്ണവുമായി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 1758പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51…

Read More

വയനാട്ടിൽ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313…

Read More

ഹൈ ബി.പി ഉണ്ടോ?? മല്ലി വെള്ളം ശീലമാക്കൂ…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയില്‍ നിന്നുള്ള ഘടകങ്ങള്‍ കാല്‍സ്യം അയോണുകളുമായും ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസറ്റൈല്‍കോളിനുമായും സംവദിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു, ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, കുടലിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് മല്ലി. മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു….

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കും. ഈമാസം 24ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇരുമുന്നണിക്കും വോട്ടുചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. ഇക്കാര്യം ജോസ് കെ മാണി എംപി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ…

Read More

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂനിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കൊവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ…

Read More

തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലാ ജയിലിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 130 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർക്കാണ് ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Read More

മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; പെട്ടിമുടിയിൽ മരണസംഖ്യ 61 ആയി

പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് ഇതുവരെ നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമത് കണ്ടെത്തിയത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇനി ഒന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം….

Read More

മാനവവിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലം; തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും. മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രി ഇനി വിദ്യാഭ്യാസ മന്ത്രിയായി മാറും കരട് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പേരുമാറ്റം. വിദ്യാഭ്യാസ നയത്തിൽ സമൂലമായ മാറ്റമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത്.

Read More

കോതമംഗലം പള്ളി തർക്കം: കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കോതമംഗലം പള്ളി തർക്ക കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

Read More