Webdesk

‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

ദില്ലി യു.പി.ഐ പണം കൈമാറ്റ ആപ്ലിക്കേഷനായ ‘ഗൂഗിൾ പേ’ പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഗൂഗിൾ പേ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതേസമയം, പ്ലേ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഗൂഗിൾ പേ ആപ്പ് ലഭ്യമായിരുന്നു. പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയാണ് ഗൂഗിൾ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കളാണ് ആപ്പ് പ്ലേ സ്റ്റോറിൽ കാണുന്നിലെന്ന പരാതിയുമായി എത്തിയത്. ആപ്പ്…

Read More

വീണ്ടും കൊവിഡ് മരണം; എറണാകുളം, മലപ്പുറം ജില്ലകളിലായി രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം, എറണാകുളം ജില്ലകളിലായി രണ്ട് പേരാണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി വി മത്തായി മരിച്ചു. 67 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് തെയ്യാല സ്വദേശി ഗണേശനാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 48കാരനായ ഗണേശൻ. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയിൽ ഇതുവരെ 13 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Read More

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി

കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മനേക ഗാന്ധി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മനേക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മേനകാ ​ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്. വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മനേക ഗാന്ധി പ്രശംസിച്ചു….

Read More

കാസർകോട് കുമ്പളയിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പയിൽ വെച്ചാണ് സംഭവം. 38കാരൻ ഹരീഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയിൽ മിൽ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം…

Read More

അമേരിക്കയിൽ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു

അമേരിക്കയിൽ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു.ഞായറാഴ്ച 483 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലോറിഡ, ടെക്‌സസ്, ലൂസിയാന എന്നിവയിലാണ് മരണനിരക്ക് വര്‍ധിച്ചത്. രാജ്യത്ത് ഇതുവരെ 5.5 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.പകര്‍ച്ചവ്യാധി സീസണ്‍ ആരംഭിക്കുന്നതിനിടയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അധികാരികളും ആശങ്കാകുലരാകുകയാണ്. അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ,…

Read More

‘ഗൂഗിള്‍ പേ’ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്

പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ് ‘ഗൂഗിള്‍ പേ’ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് “ഗൂഗിള്‍ പേ” ലഭിക്കുന്നില്ല എന്നതാണ് പരാതി. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിന്‍റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്പിന്‍റെ പ്ലേസ്റ്റോര്‍…

Read More

ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി…

Read More

സ്പെഷ്യൽ ഗുണങ്ങൾ നേടാം; വെറും വയറ്റിൽ ഒരു സ്പൂൺ നാടൻ നെയ് കഴിക്കാം

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി എന്നുള്ളത് തന്നെയാണ് സത്യം. അത് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കുകയും സെല്ലുലാര്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നല്ല നാടന്‍ നെയ്യ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ 62 ശതമാനം പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒമേഗ 3, ഒമേഗ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് തിയതി കൂടുതൽ ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് നടത്താൻ ആരോ​ഗ്യപ്രവർത്തകരും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം അതിന് ശേഷം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11-ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12-ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാദ്ധ്യത. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More