Webdesk

വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും…

Read More

ആശങ്ക തന്നെ; സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48…

Read More

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 1000 മീറ്റർ റൺവേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം. പാർലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് നൽകും കേരളത്തിൽ നിന്നുള്ള എംപിമാരാണ് ഇക്കാര്യം ഉന്നയിച്ചത്. കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങൾ നിർത്തിവെച്ചതിനെ സംബന്ധിച്ചായിരുന്നു ചോദ്യം. പൈലറ്റുമാരുടെ കത്തിനെക്കുറിച്ചുള്ള റിപ്പോർട്ടും എംപിമാർ ചൂണ്ടിക്കാട്ടി. അതേസമയം പൈലറ്റുമാരെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു ലാൻഡിംഗ് പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് ഡിജിസിഎ…

Read More

കല്‍പ്പറ്റ നഗരസയെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

Read More

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി

നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ…

Read More

ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ;ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ. പക്ഷേ സ്വർണക്കടത്തിൽ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സർക്കാരിനോട് ശിവശങ്കരൻ വിശ്വാസ വഞ്ചന കാണിച്ചു. അതാണ് സസ്‌പെൻഷന് കാരണം. ഐഎഎസുകാരിൽ ദുർസ്വഭാവക്കാരുണ്ട്. ദുർഗന്ധം പക്ഷേ ശിവശങ്കരൻ വരെയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ വന്നുപോയ കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ. വഞ്ചകനല്ലേ അയാൾ. അയാൾ…

Read More

അണക്കെട്ടിന് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; വ്യോമസേനയെത്തി രക്ഷിച്ചു

ഛത്തിസ്ഗഢിലെ ബിലാസ്പൂർ അണക്കെട്ടിന് സമീപം 16 മണിക്കൂറോളം നേരം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒഴുകിപോകാതിരിക്കാൻ മരച്ചില്ലയിൽ പിടിച്ചാണ് ഇയാൾ പതിനാറ് മണിക്കൂറും ഇരുന്നത്. ഖുതാഘട്ട് അണക്കെട്ടിന് സമീപത്താണ് സംഭവം. കനത്ത മഴയിലും ജലപ്രവാഹത്തിലും ഇയാൾ കുടുങ്ങുകയായിരുന്നു. അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടാൻ തുടങ്ങിയതോടെ ഇദ്ദേഹത്തിന് കരയിലേക്ക് തിരിച്ചുകയറാനും സാധിക്കാത്ത അവസ്ഥയായി. പിന്നീടാണ് നാട്ടുകാർ ഇദ്ദേഹത്തെ കാണുന്നത്. രക്ഷാപ്രവർത്തനം സാധ്യമാകാതെ വന്നപ്പോഴാണ് വ്യോമസേനയുടെ സഹായം തേടിയത്.

Read More

ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെ സിആർപിഎഫ് സംഘത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ള ക്രേരി മേഖലയിലാണ് ആക്രമണം നടന്നത് രണ്ട് സി ആർ പി എഫ് ജവാൻമാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾ കൂടി മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. സിആർപിഎഫ്-കാശ്മീർ പോലീസ് സംയുക്ത സംഘത്തിന് നേർക്കാണ്…

Read More

നീറ്റ്, ജെഇഇ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കോടതി

സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവെച്ച് വിദ്യാർഥികളുടെ ഭാവി അപകടത്തിൽ ആക്കാനില്ലെന്ന് കോടതി പറഞ്ഞു. കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടെ വിധി കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ എങ്കിലും പരീക്ഷകൾ നിർത്തിവെക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാക്‌സിൻ ഉടൻ തയ്യാറാകുമെന്ന് പറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായി ഹാജരായ സോളിസിറ്റർ ജനറൽ…

Read More

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. ലിവർ സിറോസിസ് ബാധിച്ച് ഹൈദരാബാദിൽ ചികിത്സയിലായിരുന്നു. ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് നിഷികാന്ത് കാമത്ത്. ഡൊംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രമാണ് നിഷികാന്തിന്റെ ആദ്യ സിനിമ. 2005ലെ ഏറ്റവും വലിയ പണംവാരി സിനിമയായിരുവിത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി 2015ലാണ് അജയ് ദേവ്ഗൺ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

Read More