Headlines

Webdesk

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യയുടെ ആക്രമണം ഭയന്ന്; പാക് സൈനിക മേധാവിയുടെ മുട്ടിടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന് പറഞ്ഞതോടെ പാക് സൈനിക മേധാവി ഭയന്നുവിറച്ചതായി വെളിപ്പെടുത്തല്‍. വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇക്കാര്യം പറഞ്ഞതോടെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്ന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിൽ എംപി ആയാസ് സാദിഖ് പറഞ്ഞു.   2019 ഫ്രെബ്രുവരി അവസാനത്തോടെ ഇന്ത്യ-പാക് വ്യോമസേനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ പാകിസ്ഥാന്റെ പിടിയിലായത്. പിപിപി, പിഎംഎൽ-എന്‍ പാര്‍ലമെന്ററി നേതാക്കള്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി…

Read More

‘വിശപ്പ് രഹിത കേരളം’ പദ്ധതി; 20 രൂപക്ക് ഉച്ചയൂൺ, 749 ജനകീയ ഹോട്ടലുകൾ നിലവിൽ വന്നു

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍…

Read More

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യത്തെ എല്ലാവര്‍ക്കും നല്‍കും; പ്രധാനമന്ത്രി

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് രാജ്യത്തെ ആരും ഒഴിവാക്കപ്പെടില്ലെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യവ്യാപകമായി 28000 സംഭരണപോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പ്രത്യേകം സമിതികളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ…

Read More

കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ

കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു. താഴെ ചൊവ്വ ശ്രീലക്ഷ്മിയിൽ സിഎ പ്രദീപനാണ് മരിച്ചത്. ഹൈദരാബാദ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയറായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാത സവാരിക്കിടെ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെ അപകടത്തിൽപ്പെടുകയായിരുന്നു. താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടം നടന്നത്.  

Read More

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യെച്ചൂരി

ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഒരു തരത്തിലും പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ.ഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുയും ചെയ്തു…

Read More

പരീക്ഷ എഴുതിയത് മറ്റൊരാൾ; ജെഇഇ എൻട്രൻസ് ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ

ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ. പരീക്ഷ എഴുതാൻ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആസാം സംസ്ഥാന ജേതാവ് നീല്‍ നക്ഷത്രദാസിനേയും, പിതാവിനെയും ഉൾപ്പെടെ അഞ്ച് പേരെയാണ് ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തത്. നീലിന്റെ പിതാവ് ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തെ പ്രധാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക്…

Read More

അന്വേഷണം പിണറായി വിജയനിലേക്കും എത്തും; മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാതായെന്ന് ചെന്നിത്തല

എം ശിവശങ്കറെ അഞ്ചാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ കള്ളക്കടത്ത് കേസിലും മറ്റും പെടുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്ക് പോകുമ്പോഴാണ് പ്രശ്‌നം   പിണറായിക്ക് ജനങ്ങളോട് ഒന്നും പറയാനില്ലാതായി. ഞാൻ ഉന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. ബെവ്‌കോ ആപ്പ്, ഇ മൊബിലിറ്റി, പമ്പ മണൽക്കടത്ത് ഇതെല്ലാം ഉദാരണങ്ങൾ മാത്രം. സിപിഐ നേതാവ് കാനം രാജേന്ദ്രൻ അടക്കം ശിവശങ്കറെ മാറ്റിനിർത്താൻ…

Read More

സുൽത്താൻ ബത്തേരി സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് സൗദിയിൽ മരിച്ചു

കൽപ്പറ്റ : മഞ്ഞപ്പിത്തം ബാധിച്ച് മലയാളി യുവാവ് സൗദിയിൽ മരിച്ചു. ബത്തേരി പുത്തൻ കുന്ന് സ്വദേശിയും അമ്പലവയൽ ആയിരം കൊല്ലിയിൽ താമസക്കാരനുമായ കുറ്റിയിൽ ഉമ്മൻ എന്ന ഷിബു തോമസ് (48) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി സൗദിയിൽ കച്ചവടം നടത്തി വരികയായിരുന്നു.  മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി.  ഭാര്യ: ജീന  മക്കൾ: അലക്സ് ഉമ്മൻ, ആലീസ് (ഇരുവരും വിദ്യാർത്ഥികൾ)

Read More

ബംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിയോടെ ഇ ഡി സോണൽ ഓഫീസിൽ ബിനീഷെത്തി ഒക്ടോബർ ആറിനും ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്നത്തെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തു. അനൂപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ബിനീഷിനെ വീണ്ടും വിളിച്ചു വരുത്തിയത്. അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനും ഇഡി…

Read More

ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു; കേസിൽ അഞ്ചാം പ്രതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറെ ഒരാഴ്ചത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.   രണ്ടാഴ്ചത്തെ കസ്റ്റഡി കാലവധിയാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. സ്വപ്‌ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് ശിവശങ്കറെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.   കസ്റ്റഡിയിൽ പീഡനം നേരിടുന്നുവെന്നും ശാരീരിക അവശതകളുണ്ടെന്നും ശിവശങ്കർ…

Read More