Webdesk

ചൈനയിൽ രോഗമുക്തി നേടിയവർക്ക് വീണ്ടും പോസിറ്റീവ്

ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രണ്ടാമതും പോസിറ്റീവായി. വിദേശത്തു നിന്നു വന്ന മറ്റൊരാൾക്ക് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനു ശേഷം തിങ്കളാഴ്ച ഇയാൾക്ക് രണ്ടാമതും പോസിറ്റീവായി. എന്നാൽ, ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് അപൂർവമാണ്. ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ന്യൂസിലാൻഡിൽ…

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷനാണ് മരിച്ചത്. 67 വയസ്സായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലായിരുന്നു ഇത്രയും ദിവസം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരുക്കേറ്റ് ചികിത്സയിലാണ്. ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെടുന്നത്.

Read More

പ്രതീക്ഷയുടെ പുതു നാമ്പുകൾ നൽകി ഇന്ന് ചിങ്ങം ഒന്ന് ; എല്ലാ മലയാളികൾക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ പുതുവത്സരാശംസകൾ

ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവർഷ പിറവി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കർഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത് പഞ്ഞമാസമായ കർക്കടകത്തോട് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തിലേക്ക് കടക്കുകയാണ് മലയാളി. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ഇത്തവണ മഹാമാരിക്കാലത്തിന്‍റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്. എല്ലാ…

Read More

മുളന്തുരുത്തി പളളി എറ്റെടുക്കൽ നടപടി തുടങ്ങി; പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്യുന്നു

മുളന്തുരുത്തി പളളി എറ്റെടുക്കൽ നടപടി ആരംഭിച്ചു. എറ്റെടുക്കൽ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയിൽ എത്തി. എന്നാൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. തിങ്കളാഴ്ചയ്ക്കകം (ഇന്ന്) പള്ളിയേറ്റെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ തന്നെ പ്രദേശത്ത് വിശ്വാസികൾ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കം സംഘത്തിൽപ്പെടും. പൊലീസെത്തി വിശ്വാസികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ വഴങ്ങാതിരുന്നതിനെ തുടർന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 9, 11, 12, 14 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

Read More

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. എറണാകുളം തമ്മനത്താണ് യുവാവിന് കുത്തേറ്റത്. അടൂർ സ്വദേശി മനുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിന്റെ സുഹൃത്തുമായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരന്നത്. മദ്യപിക്കുന്നതിനിടെ മുറിയിലെ ഫാനിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

സോഷ്യൽ മീഡിയയിൽ മമ്മൂട്ടി തരംഗം; ഇൻസ്റ്റഗ്രാം ചിത്രം വൈറൽ

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ട് കടുത്ത ആരാധകർ പോലും അമ്പരന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ വർക്ക് ഔട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. പത്ത് വയസ്സെങ്കിലും മമ്മൂട്ടി കുറച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ നിരവധി സിനിമാ താരങ്ങൾ അടക്കം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 69 വയസ്സിലേക്ക് എത്തി നിൽക്കുകയാണ് താരം. പക്ഷേ ശരീരസൗന്ദര്യം ഇത്രയേറെ കാത്തുസൂക്ഷിക്കുന്ന മറ്റൊരു താരവും തെന്നിന്ത്യയിൽ ഇല്ലെന്ന്…

Read More

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നട തുറന്നു

ശബരിമല നട തുറന്നു. ചിങ്ങമാസ പൂജകൾക്കായാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിലുള്ള പോലീസുകാരും മാത്രമാണ് ദർശനത്തിനായുണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല. പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്ക്കും. ഓണ പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും.

Read More

ആശങ്കയായി തിരുവനന്തപുരം; ഇന്ന് ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 519 പേർക്ക്

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. തലസ്ഥാന നഗരിയിൽ ഇന്ന് 519 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം പേർക്ക് ഒരു ജില്ലയിൽ ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിക്കുന്നത്. 519 പേരിൽ 487 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തതും നിലവിൽ ചികിത്സയിലിരിക്കുന്നതും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിലധികമാണ്. മലപ്പുറത്ത് 221 പേർക്കും എറണാകുളത്ത് 123…

Read More