Headlines

Webdesk

വയനാട്ടിൽ 188 പേര്‍ക്ക് കൂടി കോവിഡ്;137 പേര്‍ക്ക് രോഗമുക്തി, 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (28.10.20) 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 137 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പേര്‍ ഉള്‍പ്പെടെ 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയതാണ.് ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6747 ആയി. 5819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 882 പേരാണ്…

Read More

ചീയമ്പത്ത് നിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി

പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.

Read More

ശിവശങ്കറെ കൊച്ചിയിലെത്തിച്ചു; അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ചു. കർശന സുരക്ഷ ഒരുക്കിയാണ് തിരുവനനന്തപുരത്ത് നിന്നും ശിവശങ്കറെ കൊച്ചിയിലെത്തിച്ചത്. ഇഡി ഓഫീസിന്റെ മതിൽ ചാടിക്കടന്ന് ഇതിനിടക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡി സംഘത്തിനൊപ്പം ചേർന്നിരുന്നു. ശിവശങ്കറുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇ ഡിയുടെ അറസ്റ്റിന് പിന്നാലെ കസ്റ്റംസും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തും.

Read More

ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും; നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന; നീക്കം കൊറോണ ആഘാതം മറികടക്കാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും. ഇന്ധന നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യമായി വന്ന അധിക ചെലവിന് പണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്രോളിൻ്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിക്കുക. അടുത്തിടെ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി പരിധി വര്‍ധിപ്പിച്ചിരുന്നു. ഇനിയും വര്‍ധിപ്പിച്ചാല്‍ ഒരു പക്ഷേ സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും യാത്രാ ചെലവുകള്‍ ഉയരാനും ഇടയാക്കിയേക്കും. എന്നാല്‍ ചില്ലറ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മൂന്ന് മുതല്‍ ആറ്…

Read More

അപൂർവ്വയിനം ഭൂഗർഭ വരാൽ മത്സ്യത്തെ കണ്ടെത്തി

കാക്കൂര്‍ : ഭൗമോപരിതലത്തിന് അടിയിലെ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന  അപൂർവയിനം വരാൽ ഇനത്തിൽപ്പെട്ട പാമ്പിൻ തലയൻ മത്സ്യത്തെ കാക്കൂരിൽ നിന്നും ലഭിച്ചു. രാമല്ലൂരിലെ  വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കാരക്കുന്നത്ത് നടുവിലയിൽ അക്ഷയ് കുമാർ, അനഘ് രാജ് എന്നിവർക്കാണ് ഈ മത്സ്യത്തെ കിട്ടിയത്. വയലിൽ കൃഷിക്കായി വെള്ളം എടുക്കുന്ന കുഴിയിൽ നിന്നാണ് ഇവർ ഈ മത്സ്യത്തെ പിടിച്ചത്. അനിക് മാചനഗോലം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഗോലം സ്നേക് ഹെഡ് എന്ന ഇനമാണിത്.ഈ മത്സ്യത്തെ 2019 ലാണ്…

Read More

ഉപ്പു തിന്നവർ വെള്ളം കുടിക്കണം; ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ

എം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത്തരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട് സർക്കാരിന് ഇതൊരു തിരിച്ചടിയല്ല. ശിവശങ്കർ ഇഡിയുടെയും കസ്റ്റംസിന്റെയും എൻഐഎയുടെയും മുന്നിൽ ഹാജരായി മൊഴി കൊടുത്തതാണ്. ഏത് സർക്കാരിന് കീഴിലും ഇത്തരം ഉദ്യോഗസ്ഥരുണ്ടാകും. അവരെയെല്ലാം പൂർണമായി മനസ്സിലാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Read More

നിയമസഭ കയ്യാങ്കളി: മന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു

2015ലെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യമെടുത്തത്. കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിൽ ഹാജരായത്. മന്ത്രിമാർ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read More

29 മുതല്‍ യു.എ.ഇയിലെ ബിഗ് സ്ക്രീനിൽ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’

യുഎഇ: ഇന്ത്യന്‍ സിനിമയുടെ നൊസ്റ്റാള്‍ജിക് പ്രണയ ചിത്രമായ ‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ യു.എ.ഇയിലെ ബിഗ് സ്‌ക്രീനിലേക്കെത്തുന്നു. ചിത്രത്തിന്റ 25ാം വാര്‍ഷികാഘോഷ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് യു.എ.ഇയിലേയും പ്രദര്‍ശനം നടത്തുന്നത്. ഈ മാസം 29 മുതലാണ് യു.എ.ഇയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 1995 ഒക്‌ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ തുടര്‍ച്ചയായി 20 വര്‍ഷമാണ് പ്രദര്‍ശിപ്പിച്ചത്.

Read More

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന്; വിമാനം മാലദ്വീപില്‍ നിന്നും ഗുജറാത്തിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31 ന് സബര്‍മതി നദീതീരത്ത് നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡാവിയ. ഈ പദ്ധതിക്കായി മാലദ്വീപില്‍ നിന്നും ഒരു സീപ്ലെയിന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. 205 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ സേവനത്തിനായി മാലദ്വീപില്‍ നിന്നും വിമാനം ഗുജറാത്തിലെത്തി. മാലദ്വീപില്‍ നിന്നും ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനാ വിമാനം കൊച്ചി കായലില്‍ ഇറങ്ങിയത് വാര്‍ത്തായായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ വില്ലിംഗ്ഡണ്‍ ദ്വീപിനിടയില്‍ വെണ്ടുരുത്തി ചാനലിലാണ് വിമാനം…

Read More

സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.പി വേണുഗോപാൽ (65) നിര്യാതനായി

ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നിലവിൽ ഓയിസ്ക ജില്ലാ പ്രസിഡണ്ട്, എൻഎച്ച് ആൻ്റ് റയിൽവേ ആക്ഷൻ കമ്മറ്റിയുടെ വൈസ് ചെയർമാൻ, കാർഷിക പുരോഗമന സമിതി സംസ്ഥാന കമ്മറ്റി അംഗം, കർഷകമിത്ര പ്രോജക്ട് ഭരണസമിതി അംഗവുമാണ് ഇദ്ദേഹം.

Read More