Headlines

Webdesk

പ്രതികരിക്കാനുള്ള അധികാരം ജോജുവിനുമുണ്ട്; എന്നാൽ ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യം: ഹൈബി ഈഡൻ

  ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് റോഡ് ബ്ലോക്ക് ചെയ്തുള്ള സമരം ജനങ്ങളെ വലച്ചത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെതിരെ ഹൈബി ഈഡൻ എംപി. മോദി-പിണറായി കൂട്ടുകെട്ടിൽ രാജ്യത്തും സംസ്ഥാനത്തും വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്ന് ഹൈബി പറഞ്ഞു ജോജു ജോർജിന്റെ സമരമാണ് മാധ്യമങ്ങളിൽ കണ്ടത്. നികുതി അടയ്ക്കുന്ന പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്‌നവുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടിയത്. ജനജീവിതം തടസ്സപ്പെട്ടെങ്കിൽ അതിനെയും അംഗീകരിക്കില്ലെന്ന് ഹൈബി പറഞ്ഞു

Read More

മുല്ലപ്പെരിയാർ: സർക്കാരിന് ഒരു നയവുമില്ല, കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും ചെന്നിത്തല

  മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. സർക്കാരിന് വിഷയത്തിൽ ഒരു നയവുമില്ല. ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോൾ തമിഴ്‌നാട് മന്ത്രിയെ പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ചെന്നിത്തല ഇടുക്കിയിലെ ജനങ്ങൾക്ക് ഇപ്പോൾ രണ്ട് ഭീഷണിയാണ്. ഡാമിന്റെ സുരക്ഷയും കൂടാതെ ആശങ്കപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സംസാരിച്ചാലുള്ള നിയമനടപടിയും. കേരളത്തിന്റെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നും കേരള സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെ…

Read More

ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി

  മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രെഡ്ജർ അഴിമതിക്കേസാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നൂറ് ശതമാനം കളവായ കേസായിരുന്നു ഇതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ജേക്കബ് തോമസ് പറഞ്ഞു അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് ഒരു വർഷം സസ്‌പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ്…

Read More

ശ്വാസ തടസ്സം: വി എസ് അച്യൂതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്നാണ് വി എസിനെ ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ഒക്ടോബർ 20ന് ആയിരുന്നു വി എസ് 98ാം പിറന്നാൾ ആഘോഷിച്ചത്.    

Read More

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വത്സലക്ക്

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി വത്സലക്ക്. സാഹിത്യത്തിനുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി എച്ച് അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേരത്തെ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽച്ചീളുകൾ, വത്സലയുടെ സ്ത്രീകൾ, പേമ്പി, വിലാപം തുടങ്ങിയവയാണ് പ്രധാന കൃതികൾ

Read More

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള പ്രവേശനം ഇന്ന്; ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള പ്രവേശനം ഇന്ന് ആരംഭിക്കും. പ്രവേശന നടപടികൾ നവംബർ 3 വരെ തുടരും. 94,390 അപേക്ഷകരാണ് ആകെയുള്ളത്. സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തന് നവംബർ 5, 6 തീയതികളിലായി അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെന്റ് നവംബർ 9നാണ് പ്രസിദ്ധീകരിക്കുന്നത്. ട്രാൻസ്ഫർ അഡ്മിഷൻ 9, 10 തീയതികളിൽ പൂർത്തികരിക്കും. പ്രവേശനം നേടാൻ ശേഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് താത്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബർ 17ന് വിജ്ഞാപനം ചെയ്യും. അപേക്ഷകൾ നവംബർ 19…

Read More

ബാറ്റും ബോളും കൊണ്ട് ഞങ്ങൾ ധൈര്യശാലികളായിരുന്നില്ല; തോൽവിയുടെ കാരണം തുറന്നു പറഞ്ഞ് കോഹ്ലി

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ലെന്ന് കോഹ്ലി മത്സരശേഷം വ്യക്തമാക്കി. ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നറിയാം. അതിനാൽ നമ്മുടെ മത്സരങ്ങൾക്ക് സമ്മർദവും ഏറെയാണ്. വർഷങ്ങളായി അത് മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് മനസ്സിലാക്കണം. രണ്ട് മത്സരങ്ങളിൽ സമ്മർദം അതിജീവിക്കാനായില്ല. എന്നാൽ ക്രിക്കറ്റ് ഇനിയും ഞങ്ങളിൽ ബാക്കിയുണ്ട് എന്നും കോഹ്ലി വ്യക്തമാക്കി. ടോസ് നിർണായകമായിരുന്നു എന്നായിരുന്നു ജസ്പ്രീത് ബുമ്ര മത്സര…

Read More

ശസ്ത്രക്രിയക്ക് ശേഷം നടൻ രജനികാന്ത് ആശുപത്രി വിട്ടു

നടൻ രജനികാന്ത് ആശുപത്രി വിട്ടു. തലച്ചോറിൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷമാണ് താരം ആശുപത്രി വിട്ടത്. രക്തസമ്മർദത്തിലെ വ്യത്യാസത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രജനിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തമിഴ്‌നാട്ടിൽ ആരാധകർ പ്രത്യേക പൂജകളുമൊക്കെയായി പ്രാർഥനയിലാണ്. അണ്ണാത്തെ ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

Read More

20 മാസത്തെ വലിയ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

20 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും. എല്ലാ സ്‌കൂളുകളിലും രാവിലെ പ്രവേശനോത്സവം നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്‌കൂളുകളിലേക്ക് വരവേൽക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. സ്‌കൂളിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ രണ്ടാഴ്ച ഉച്ച വരെയാണ് ക്ലാസുകൾ. ഹാജർ രേഖപ്പെടുത്തില്ല….

Read More

ശമനമില്ലാതെ മഴ: 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മുല്ലപ്പെരിയാറിൽ നിന്ന് ആശ്വാസവാർത്ത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രാവിലെ ജലനിരപ്പ് 138.40 അടിയിലേക്ക് താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേക്കും.

Read More