Webdesk

ഒരു യുഗം അവസാനിച്ചു; ധോണിയുടെ വിരമിക്കൽ വാർത്തയോട് സൗരവ് ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം. ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7….

Read More

യുപിയിൽ 13കാരിയെ പീഡിപ്പിച്ച് കൊന്നു, നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും

ഉത്തർപ്രദേശിൽ 13വയസ്സുകാരിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിമ്പിൻ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച് മാറ്റിയ നിലയിലുമാണ്. ദുപ്പട്ട വെച്ച് കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് കീഴിൽ ദലിതുകൾക്കെതിരായ ആക്രമണം വർധിച്ചിരിക്കുകയാണെന്ന്…

Read More

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. ഓണം അഡ്വാൻസായി 15,000 രൂപവരെ നല്‍കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക്…

Read More

വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി

വയനാട്ടിൽ വീണ്ടും കോവിഡ് മരണം, വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത് ഇയാൾ അർബുദ രോഗി കൂടിയായിരുന്നു.

Read More

ധോണിക്ക് പിന്നാലെ; സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയാണ് റെയ്‌നയും തന്റെ വിരമിക്കൽ അറിയിച്ചത്. 33കാരനായ റെയ്‌ന ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളിൽ ക്യാപ് അണിഞ്ഞിട്ടുണ്ട്. 5615 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 5 സെഞ്ച്വറിയും 36 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടെസ്റ്റിൽ 19 മത്സരങ്ങളിൽ നിന്നായി 768 റൺസും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയും സ്വന്തമാക്കി….

Read More

മണിപ്പൂരില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി

ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31വരെ നീട്ടാനുള്ള തീരുമാനം. നിയന്ത്രണത്തില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം…

Read More

നന്ദി ധോണി, ലോകകപ്പ് നേടി തന്നതിന്, തോൽക്കാതിരിക്കാൻ പഠിപ്പിച്ചതിന്; ഞങ്ങളെ രസിപ്പിച്ചതിന്

‘ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം’. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് മഹേന്ദ്ര സിംഗ് ധോണി നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. ക്യാപ്റ്റൻ കൂൾ, തന്റെ വിരമിക്കലും കൂളായി ആരാധകരെ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മഹത്തായ ഒരു കാലഘട്ടത്തെ വർണാഭമാക്കി കൊണ്ട് തല എന്ന് ആരാധകർ വിളിക്കുന്ന ധോണി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നു. 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ആരംഭിച്ച ക്രിക്കറ്റ് കരിയർ ഏതാണ്ട്…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അപ്പാട് ടൗണും, ടൗണിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 (പുതിയിടം),പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read More

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ നയിച്ച താരമാണ്. 2011 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തു. 2019 ലോകകപ്പിന് ശേഷം ധോണിക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും നിഷേധിക്കുകയായിരുന്നു. ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്…

Read More

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത് . പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും…

Read More