Webdesk

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ഹൈക്കോടതിയിൽ ഹർജി

കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യം. സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹർജി. ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. റൺവേയുൾപ്പെടെ ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണം. ദുരന്തത്തെ കുറിച്ച് സിബിഐ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിലുള്ളത്. ഹർജി അടുത്താഴ്ച കോടതി പരിഗണിക്കും. കരിപ്പൂർ അപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പെടെ 18 പേർ മരിച്ചിരുന്നു.

Read More

ഭക്ഷണത്തില്‍ നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകൾ

വളരെയധികം ഉപ്പ് ചേര്‍ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. കറിയില്‍ കുറച്ച് ഉപ്പ് ലഭിക്കുന്നതിന് പരിഹാരമുണ്ടെങ്കിലും, തയ്യാറാക്കിയ വിഭവങ്ങളില്‍ നിന്ന് ഉപ്പ് കുറയ്ക്കാന്%8

Read More

പാക് രഹസ്യന്വേഷണ ശൃംഖലകളില്‍ ഇന്ത്യന്‍ ‘സൈബര്‍ സ്ട്രൈക്ക്’

ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ രഹസ്യന്വേഷണ ശൃംഖലകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പാക്ക് സൈനിക വക്താവ് ബുധനാഴ്ച വ്യക്തമാക്കിയത്. സര്‍ക്കാര്‍, സൈനിക വിഭാഗങ്ങളിലെ സൈബര്‍ സുരക്ഷ പിഴവുകള്‍ വഴിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചകൾ തിരിച്ചറിയുന്നതിനും സൈബർ സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഐഎസ്ഐ…

Read More

രാജ്യം കൊവിഡ് പോരാളികോളോട് കടപെട്ടിരിക്കുന്നു; രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ്

രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടം മറിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍ നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപെട്ടിരിക്കുന്നു. അവര്‍ കാഴ്ചവെച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകും,ചെയ്യാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും രാഷ്ട്രപതി…

Read More

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചത്. ’74-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു’എന്ന് ഒലി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍…

Read More

താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്

പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. വരള്‍ച്ചയും ചൊറിച്ചിലുമുള്ള തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. ക്രമേണ നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകുന്ന ഒന്നാണിത്. കാലാവസ്ഥാ മാറ്റം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തലമുടി ശരിയായി കഴുകാതിരിക്കുക, നനഞ്ഞ മുടി കെട്ടാതിരിക്കുക, മോശം മുടി സംരക്ഷണം എന്നിവയൊക്കെ താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. നിങ്ങളുടെ തലയിലെ താരന്‍ ശല്യം പരിഹരിക്കാനായി നിങ്ങള്‍ക്ക് മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്. കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്നൊരു ഒറ്റമൂലിയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് പ്രകൃതിദത്ത നിറവും…

Read More

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത് ദിനംപ്രതി ഉന്നയിക്കുന്ന ആരോപണങ്ങളെ പോലെ തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പ ത്രിവേണി മണൽ കടത്ത് എന്നും ചെന്നിത്തല ആരോപിച്ചു. മണൽനീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്. സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും…

Read More

ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം; ഭാര്യയും കൂട്ടാളികളും പിടിയിൽ

ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. നാഗർകോവിൽ വടശ്ശേരി തിരുപ്പാപ്പുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശന്റെ ഭാര്യ ഗായത്രി, ഇവരുടെ കൂട്ടാളികളായ കരുണാകരൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. അവിഹിതത്തിന് തടസ്സമായതിനാലാണ് ഗായത്രി ഗണേശനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഗണേശനെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഗണേശൻ ഉച്ചത്തിൽ നിലവിളിച്ചതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന് പിന്നിൽ…

Read More

പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോട്ടയ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തിരുവനന്തപുരം വെഞ്ഞാറൂമൂട് മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറുമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ബഷീർ ഇന്നലെയാണ് മരിച്ചത്.

Read More

1.10 കോടി രൂപയുടെ കൈക്കൂലി പണവുമായി തഹസിൽദാർ പിടിയിൽ

തെലങ്കാനയിൽ തഹസിൽദാറുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച ഒരു കോടി പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. കീസറ തഹസിൽദാർ ഇ ബാലരാജു നാഗരാജുവാണ് പിടിയിലായത്. ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടികൂടിയത്. 28 ഏക്കർ ഭൂമി ഇടപാടിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഇതെന്നാണ് സൂചന. സംഭവത്തിൽ വില്ലേജ് റവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്.

Read More