മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന്; ആവശ്യമായ വിട്ടുവീഴ്ച ചെയ്യും: ഫിയോക്
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക്. തിയറ്ററുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ വിട്ടുവീഴ്ച ചെയ്യും. എക്സിബിറ്റേഴ്സ് അസോസിയേഷന്‍റേയും തിയറ്റർ ഉടമകളുടെയും തീരുമാനം ഫിലിം ചേംബറിനെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത കൂടിയെന്നും കേരളത്തിന്‍റെ സിനിമയായി മരക്കാർ ഏറ്റെടുക്കാനാണ് തീരുമാനമെന്നും കൊച്ചിയിലെ യോഗത്തിന് ശേഷം ഫിയോക് ഭാരവാഹികൾ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റു ചിത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പരിഗണന മരക്കാറിന്…
