മോദിയെ സ്വീകരിച്ച് വത്തിക്കാന്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു
വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ…
