Headlines

Webdesk

പുനീത് രാജ്കുമാറിന്‍റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർ ‌താരം പുനീത് രാജ്കുമാറിന്‍റെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്കാരം. അച്ഛന്‍ രാജ്കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതൽ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ…

Read More

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയോര മേഖലകളില്‍ വരുംദിവസങ്ങളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് മുന്‍കരുതലുകള്‍…

Read More

കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും വര്‍ധനവ്

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111 രൂപ 29 പൈസയും ഡീസലിന് 104 രൂപ 88 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. ഒരു മാസത്തിനിടെ പെട്രോളിന് ഒന്‍പത്…

Read More

പ്രഭാത വാർത്തകൾ

  🔳ജി-20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒരു മണിയോടെ മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാള്‍, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെന്റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന…

Read More

കൊവിഡ് പരത്തുമോ സ്കൂൾ തുറക്കൽ

  സ്കൂൾ തുറക്കുന്നത് മാതാപിതാക്കൾക്കും മക്കൾക്കും ഒരുപോലെ ആഘോഷമായിരുന്നു ഒന്നര വർഷം മുമ്പു വരെ. എന്നാലിപ്പോൾ കേരളത്തിലെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കുഞ്ഞുങ്ങൾ ക്ലാസിൽ പോകാൻ ആർത്തുല്ലസിച്ചു കാത്തിരിക്കുമ്പോൾ മാതാപിതാക്കളുടെ ആധിയും സമാന്തരമായി വർധിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. കുട്ടികളെ സ്കൂളിലയക്കാൻ വേണ്ടത്ര ആരോഗ്യപരമായ അന്തരീക്ഷം കേരളത്തിനിപ്പോഴുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ലാത്തതാണത്. അയൽസംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലും സ്കൂൾ തുറന്നു കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ നൂറു കണക്കിനു കുട്ടികൾക്കാണ് കോവിഡ് പോസിറ്റീവായത്. ബംഗളൂരുവിൽ മാത്രം 242 കുട്ടികളിലാണ് കൊവിഡ്…

Read More

അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ദോഷം ഇതാണ്

ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നു. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങളും ഇന്ധനവും നല്‍കുന്നു. ശരീരത്തിന് ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നമ്മുടെ ഉപാപചയ പ്രക്രിയകള്‍ ബാധിക്കുകയും നമ്മുടെ ആരോഗ്യം…

Read More

ആര്യന്‍ ഖാന്‍ ഇന്ന് ജയിൽ മോചിതനാകില്ല; ജാമ്യം നിന്നത് നടി ജൂഹി ചൗള

മുംബൈ: മയക്കുമരുന്ന് കേസില്‍  ആര്യന്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ജയില്‍ മോചിതനാകില്ല. വൈകിട്ടോടെ  ആര്യന്‍ ജയിലിൽ നിന്നും പുറത്തു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നതിനാൽ നാളെയായിരിക്കും ജയിൽമോചനം. പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നില്‍ക്കുന്നത്. കോടതിയില്‍ ഒരു ലക്ഷത്തിന്‍റെ ജാമ്യമാണ് ജൂഹി ചൗള  ഒപ്പിട്ട് നല്‍കിയത്. താരത്തിന്‍റെ അടുത്ത സുഹൃത്തായതിനാൽ ജാമ്യത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം…

Read More

പ്ലസ് വൺ സീറ്റ് പ്രവേശനം: എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:  പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിലുള്ള പ്രവേശനത്തിൽ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  അറിയിച്ചു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത് .മന്ത്രിസഭായോഗ തീരുമാനപ്രകാരം വര്‍ധിപ്പിച്ച സീറ്റിലേക്ക് സ്​കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്​ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിക്കുകയും ട്രാന്‍സ്​ഫര്‍ അലോട്ട്മെന്‍റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നവംബര്‍ 9,10 തീയതികളിലായി ട്രാന്‍സ്​ഫര്‍ അഡ്​മിഷന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ 17…

Read More

ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു

ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നു. എന്നാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയർന്നതോടെയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെന്നും…

Read More

ഉപ്പില്‍ നീങ്ങാത്ത കറയില്ല; വൃത്തിയാക്കാന്‍ ഇതെല്ലാം മികച്ചത്

ഉപ്പ് രുചിക്ക് വളരെ മികച്ചതാണ്. എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത് കൂടാതെയും കുറയാതേയും ഇരിക്കാനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉപ്പ് കൂടിയാല്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഉപ്പ് ഭക്ഷണത്തിന് മാത്രമല്ല അത് നിങ്ങള്‍ക്ക് മറ്റ് ചില ഉപയോഗങ്ങളും ഉണ്ടാവുന്നുണ്ട്. വൃത്തിയാക്കുന്നതിന് നമുക്ക് അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഹൗസ് കീപ്പിംഗ് പ്രോജക്റ്റുകള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരം ഉപ്പ് ആണ്. ഉപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്ത് വൃത്തിയാക്കാന്‍ കഴിയുമെന്നതാണ്…

Read More