Webdesk

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് ചികിത്സയിലിരുന്ന യുവതി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഓർക്കാട് സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അർബുദ രോഗി കൂടിയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മ ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും രോഗബാധിതനാണ്

Read More

ബളാൽ ആൻമരിയ കൊലപാതകം: പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും

കാസർകോട് ബളാലിൽ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി 16കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും. തുടർന്ന് വൈദ്യപരിശോധനക്കും കൊവിഡ് പരിശോധനക്കുമായി ഹാജരാക്കും. കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകുന്നേരം ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്താനാണ് ആൽബിൻ പദ്ധതിയിട്ടത്. ഐസ്‌ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവ് ബെന്നി ചികിത്സയിലാണ്. മാതാവ് ബെൻസി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. ഈ മാസം അഞ്ചാം തീയതിയാണ് ഛർദിയെയും വയറുവേദനയെയും തുടർന്ന് ആൻമരിയയെ ചെറുപുഴ…

Read More

കോവിഡ് വ്യാപനം; രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍

തിംഫു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍ കോവിഡ് ബാധിതരെ കണ്ടെത്താനും രോഗവ്യാപനം തടയാനും 5 മുതല്‍ 21 ദിവസം വരെയായിരിക്കും ലോക്ഡൗണ്‍ എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌കൂളുകളും ഓഫീസുകളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.വിദേശത്തുനിന്ന് ഭൂട്ടാനിലെത്തിയ 27കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം.

Read More

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തിലാണ് തുടരുന്നതെന്നും കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. മകൾ ശർമ്മിഷ്ഠ മുഖർജിയും പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡല്‍ഹിയിലെ കരസേന ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. തലച്ചോറിനുള്ളില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന…

Read More

എറണാകുളത്ത് പൂട്ടിക്കിടന്ന ഹോട്ടലില്‍ മോഷണം; അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20)എന്നിവരാണ് അറസ്റ്റിലായത്.കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ…

Read More

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.അൻപത്തിയൊന്ന് ലക്ഷം രൂപയാണ് പിടികൂടിയത്

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി. അൻപത്തിയൊന്ന് ലക്ഷത്തി 39450 രൂപയാണ്പിടികൂടിയത്. സംഭവത്തിൽ വയനാട് കമ്പളക്കാട് സ്വദേശി അഷ്റഫ് (43) കോഴിക്കോട് കൊടുവള്ളി സ്വദേശി മുജീബ് റഹ്മാൻ എന്നിവർ പിടിയിൽ. ഇന്ന് രാത്രി എട്ട് മണിയോട് കൂടിയാണ് മുത്തങ്ങയിൽ വച്ച് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് സ്ക്വാഡും സുൽത്താൻ ബത്തേരി പൊലിസ് സർക്കിൾ ഇൻപെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.

Read More

പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും പല്ലിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും ചെയ്യുന്നു. കഠിനമായ പല്ലുവേദന, അണുബാധ, പല്ല് നഷ്ടപ്പെടല്‍ എന്നിവയ്ക്ക് അവ കാരണമാകും പല കാരണങ്ങളാലും നിങ്ങളുടെ പല്ലില്‍ പോട് വീഴാവുന്നതാണ്. നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍, പഞ്ചസാര പാനീയങ്ങള്‍, പല്ലുകള്‍ നന്നായി വൃത്തിയാക്കാതിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ പല്ലുകള്‍ നശിക്കുന്നതിന്…

Read More

രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്

ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷത്തോടടുത്തു. ഇന്ന് മാത്രം 66,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ 56,386 ആയിരുന്നു. നിലവില്‍ രാജ്യത്ത് 23,96,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,53,622 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 16,95,982 പേര്‍ രോഗമുക്തരായി.

Read More

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും. മലപ്പുറം ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേര് രോഗബാധിതരായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 61 പേരാണ്…

Read More

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും. കൊവിഡ് വ്യാപനത്തെ തുടർന്ന് പണിയില്ലാതായ കുടുംബത്തെയാണ് അവരുടെ നാട്ടിലേക്ക് എത്തിന്നതിനുവേണ്ട സഹായം ചെയ്തു നൽകിയത്. .നിലമ്പൂരിൽ കോഴിഫാമിൽ ജോലിചെയ്തുവന്ന കുടുംബമാണ് തൊഴിൽ നഷ്ട്ടപ്പെട്ടതോടെ നാട്ടിലേക്ക് പോകാൻ ഇറങ്ങിതിരിച്ചത്. നാട്ടിലേക്ക് ബാംഗ്ലൂർ വഴി പോകാമെന്ന് കരുതിയാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നാല് കുട്ടികളുമടങ്ങുന്ന ആസാം കുടുംബം ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോവിൽ ഇന്നലെ കാലത്ത് എത്തിയത്.ഇവിടെ എത്തിയപ്പോഴാണ്…

Read More