തിരുവനന്തപുരം: എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്. കെഎഎസ് മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
The Best Online Portal in Malayalam