കോവിഡ്–19: പിഎസ്‌സി പരീക്ഷാ കേന്ദ്രം മാറാം

കോവിഡ്–19 സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് വ്യവസ്ഥകൾക്കു വിധേയമായി താൽക്കാലികമായി പരീക്ഷാ കേന്ദ്രം മാറ്റി നൽകുന്നു. ജില്ലാതല പരീക്ഷകൾക്ക് മാറ്റം അനുവദിക്കില്ല.

മാറ്റം ആവശ്യമുള്ളവർ അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, മാറ്റം അനുവദിക്കേണ്ട കാരണം എന്നിവ സംബന്ധിച്ച വിവരം/സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ [email protected] ഇ–മെയിലിലോ അണ്ടർ െസക്രട്ടറി, ഇഎഫ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിലോ പരീക്ഷയ്ക്ക് 5 ദിവസം മുൻപ് അപേക്ഷിക്കുക.
.