Headlines

Webdesk

വയനാട്ടിൽ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ്

*നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പ്രദേശവും, *തവിഞ്ഞാല്‍* പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും,വാര്‍ഡ് 1 ലെ ചിറക്കൊല്ലി ഭാഗം ഒഴികെയുള്ള പ്രദേശവും, *പൊഴുതന* പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും, *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 1ലെ പ്രദേശവും (ജൈന്‍ സ്ട്രീറ്റുള്‍പ്പെടുന്ന പ്രദേശം) എന്നിവ കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Read More

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

  *പനമരം* പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശം, *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശവും, ഹംസക്കവല അങ്ങാടി ഉള്‍പ്പെടുന്ന പ്രദേശവും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 9 ല്‍ മുണ്ടക്കൊല്ലി- പാട്ടവയല്‍- കരുവളളി റോഡില്‍ കാവുങ്ങള്‍ മുഹമ്മദിന്റെ വീട് മുതല്‍ വല്ലത്തൂര്‍ ഡെന്നീസിന്റെ വീട് വരെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഉത്തരവായി.

Read More

പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് മിന്നും ബഹുമതി

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലിസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലിസിന്റെ ഡോഗ് സ്‌ക്വാഡിലെ ഡോണ വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലിസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ. ഡോണയ്ക്കൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിലെ തന്നെ ഡോളി എന്ന നായയും പരിശീലനം…

Read More

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. 2013 ലും 2014 ലും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തി. ജൂലൈയില്‍ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നെന്നും എന്‍ഐഐ കോടതിയില്‍ വ്യക്തമാക്കി.   ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ ഇന്നലെ പിടികൂടിയത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്‍ര്‍പോളിന്റെ സഹായം തേടിയിരുന്നു. നയതന്ത്ര…

Read More

അണ്‍ലോക്ക്-5ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.   സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍…

Read More

ഇന്ന് 7015 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 92,161 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5,…

Read More

വയനാട് ജില്ലയിൽ 103 പേര്‍ക്ക് കൂടി കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി, 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍ വയനാട് ജില്ലയില്‍ ഇന്ന് (27.10.20) 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6559 ആയി. 5682 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 832 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 374 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍…

Read More

നവജാത ശിശു അനാഥാലയ മുറ്റത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദമ്പതികൾ അറസ്റ്റില്‍

നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികൾ അറസ്റ്റില്‍. അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ്‌ അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാഞ്ഞാര്‍ പൊലീസ്‌ സംഭവത്തെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ- അമല്‍ കുമാര്‍-അപര്‍ണ ദമ്പതികൾക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്‌. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി. ഈ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തില്‍…

Read More