Headlines

‘ഗ്യാനേഷ് കുമാർ നരേന്ദ്രമോദിയുടെ കളിപ്പാവ’; രാജി ആവശ്യത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം

തെരഞ്ഞെടുപ്പ് കമ്മിഷൻ ഭിന്നതകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്യാനേഷ് കുമാറും രാജിവയ്ക്കണമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം. ഗ്യാനേഷ് കുമാർ നരേന്ദ്രമോദിയുടെ കളിപ്പാവയെന്ന് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

ക്രമക്കേടുകളിൽ സ്വതന്ത്രവും സമയ ബന്ധിതവുമായ അന്വേഷണം, തീരുമാനങ്ങളിൽ സുതാര്യത, തുടങ്ങി അഞ്ച് ആവശ്യങ്ങൾ കോൺഗ്രസ്‌ മുന്നോട്ട് വച്ചു. കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലും യോഗത്തിൽ ചർച്ചയായി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്നും ആവശ്യമുയർന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇടത് പാർട്ടികൾ നടത്തിയ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു.

തുടർ സമര പരിപാടികൾ നാളത്തെ ഇന്ത്യ യോഗത്തിൽ ചർച്ച ചെയ്ത് പ്രഖ്യാപിക്കും. അതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിൽ ഇടത് പാർട്ടികൾ നടത്തിയ മിന്നൽ പ്രതിഷേധം സംഘർഷഭരിതമായി. നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. എന്നാൽ കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.