Headlines

Webdesk

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്റ്റംസിനും ഇഡിക്കും തുടർ നടപടികൾ സ്വീകരിക്കാം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലെ രണ്ട് ജാമ്യഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു. ഇതോടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള മുൻ ഉത്തരവ് അസാധുവായി. കസ്റ്റംസിനും ഇഡിക്കും ഇനി തുടർ നടപടികളുമായി മുന്നോട്ടു പോകാം. ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് വാദം. മുഖ്യമന്ത്രിയുടെ…

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4.42 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 44,236,898 ലക്ഷം കടന്നു. ഇതുവരെ ആകെ മരണം 1,171,337 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 7,023 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 459,020 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ വൈറസ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 32,444,162 ആയി. നിലവില്‍ ചികിത്സയിലുള്ളത് 10,620,714 പേരാണ്. 79.887 പേരുടെ നില അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ്.

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടെ മാറ്റി വച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റിവച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കും. 20201 ജൂൺ ഒന്നിന് ശേഷം സർക്കാർ ജീവനക്കാർക്ക് ഇത് പിൻവലിക്കാം. പിഎഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകുംമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും ഇതിന് ലഭിക്കും.

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു . പ്രതിവാര റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒക്ടോബർ-18 മുതൽ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്. മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് 20 ആയി കുറഞ്ഞു തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി….

Read More

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 നിയമസഭ സീറ്റുകളിലേക്കായി 1066 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം നേതാവുമായ ജതിന്‍ റാം മാഞ്ചി , ഷൂട്ടിംഗ് താരം-ശ്രേയസി സിംഗ് എന്നിവരും നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. ഏകദേശം രണ്ട് കോടിയില്‍പരം വോട്ടര്‍മാരാണ് വിധിയെഴുതാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക.1.01 പേര്‍ സ്ത്രീകളും 599 പേര്‍…

Read More

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കൈമാറി

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇലാതെയായത്. പള്ളി സെമിത്തേരിയില്‍ എത്തിച്ച ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Read More

പിഎസ്‌സി: നവംബറിലെ പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്.  കെഎഎസ് മെയിൻ പരീക്ഷ നവംബർ  20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന…

Read More

ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ 10 വരെയാണ് ഇടിമിന്നൽ ജാഗ്രതാ നിർദേശമുള്ളത്. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമാകും.

Read More

ഇന്ന് നിർണായക ദിവസം: ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് വിധി പറയുക. ശിവശങ്കറിനും സംസ്ഥാന സർക്കാരിനും ഇന്നത്തെ ദിവസം നിർണായകമാണ് ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡിയും കസ്റ്റംസും ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് ഇ ഡി വാദിച്ചത്. മുൻകൂർ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ മുന്നിൽ നിർത്തി എല്ലാം…

Read More

പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി; എല്ലാവർക്കും നന്ദി പറഞ്ഞ് താരം

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി സമ്പർക്കവിലക്കിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും…

Read More