Webdesk

സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത് 1572 പേർക്ക്; കനത്ത ജാഗ്രത ആവശ്യം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1572 പേർക്ക്. അതിൽ 94 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തിരുവനന്തപുരം ജില്ലയിലെ 435 പേർക്കും, മലപ്പുറം ജില്ലയിലെ 285 പേർക്കും, തൃശൂർ ജില്ലയിലെ 144 പേർക്കും, പാലക്കാട് ജില്ലയിലെ 124 പേർക്കും, എറണാകുളം 123 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 122 പേർക്കും, കാസർഗോഡ് ജില്ലയിലെ 90 പേർക്കും, കോട്ടയം…

Read More

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവതി ഘരാനയിലെ വിശ്രുത ഗായകനാണ്. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ച പ്രതിഭയായിരുന്നു.

Read More

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു; കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കര്‍ഷക ദിനത്തിലാണ് ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു കാര്‍ഷകര്‍ക്കായുള്ള മൊബൈല്‍ ആപ്പിന്റെയും വെബ് പോര്‍ട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് തലത്തില്‍ കര്‍ഷക ദിനാഘോഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മാനന്തവാടി സിവില്‍ സ്റ്റേഷനിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ മാനന്തവാടി…

Read More

വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും

വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവില്‍ വിപണനം ചെയ്യും. ജൈവ…

Read More

പൂജപ്പുര സെൻട്രൽ ജയിലിൽ 110 പേർക്ക് കൂടി കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 470 പേർക്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ 110 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ തടവുകാരുടെയും ആന്റിജൻ പരിശോധന പൂർത്തിയായപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി. രോഗം ബാധിച്ച ഒരു തടവുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നാല് ജീവനക്കാർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി. ആശങ്കയുളവാക്കിയ സാഹചര്യമായതിനാൽ ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ചു. നിലവിൽ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. ഇതിൽ പകുതിയോളം തടവുകാർ…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടിൽ 223 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന്പുതുതായി നിരീക്ഷണത്തിലായത് 223 പേരാണ്. 129 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2761 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 285 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33878 സാമ്പിളുകളില്‍ 32234 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 31088 നെഗറ്റീവും 1146 പോസിറ്റീവുമാണ്.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും,എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (ഒഴക്കോടി) യും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി.

Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക്. ഇതിലേറ്റവും ആശങ്കജനകമായിട്ടുള്ളത് തലസ്ഥാന ജില്ലയിലെ കൊവിഡ് വ്യാപനമാണ്. ഇന്ന് 461 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 306 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ നാല് ജില്ലകളിൽ നൂറിലധികം രോഗികളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ 156 പേർക്കും ആലപ്പുഴയിൽ 139 പേർക്കും പാലക്കാട് 137 പേർക്കും എറണാകുളത്ത് 129 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണവും ഇന്ന് വർധിച്ചു. ഇന്ന് സംസ്ഥാനത്ത്…

Read More

സംസ്ഥാനത്ത് പുതുതായി 24 ഹോട്ട് സ്‌പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ്…

Read More

മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനലിലൂടെ റിലീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ തുടർന്ന് ചിത്രം ഒടിടി റീലീസ് ആയി എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ചാനൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ ഓണച്ചിത്രമായാകും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എത്തുക. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ചിത്രം നേരിട്ട് ടെലിവിഷൻ ചാനലിലൂടെ റിലീസ് ചെയ്യുന്നത്. അമേരിക്കൻ യുവതിയും മലയാളി യുവാവും ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം….

Read More