ചെന്നൈ: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്നും ഡിസംബർ വരെ കാത്തിരിരിക്കണമെന്നും താരം ആരാധകരോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയേക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു കത്ത് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. തുടർന്ന് ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.