സുൽത്താൻ ബത്തേരി: ബത്തേരിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അഴിപ്പുറത്ത് രാജീവ് കുമാർ (53) നിര്യാതനായി. കോഴിക്കോട് മിംസ് ആശു പത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ അനഘ സി എം എ വിദ്യാർത്ഥിനി. അഭയ് വിദ്യാർത്ഥി.പിതാവ് പരേതനായ ഉണ്ണി .മാതാവ് പരേതയായ കല്യാണി. സഹോദരങ്ങൾ :എ യു രതീഷ് കുമാർ ഡി ജി എം സഫാരി ടിവി ചാനൽ. രത്നകുമാരി ഗോവിന്ദപുരം കോഴിക്കോട്.രാധിക കോഴിക്കോട് രജിത കൂത്തുപറമ്പ്.സഹോദരീ ഭർത്താവ്: പരേതനായ കെ.സുധാകരൻ റിട്ട: കെ എസ് ഇ ബി, ഉദയകുമാർ റിട്ട: ബി എസ് എൻ എൽ. ഷാജി മസ്കറ്റ്.30 വർഷമായി ബത്തേരിയിൽ അഡ്വ: ക്ലർക്കായിരുന്നു രാജീവ് കുമാർ.കേരള അഡ്വ.ക്ലർക്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. കുപ്പാടിക്ക് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്. വിദ്യാനികേതൻ സ്കൂൾ ഭരണസമിതി സെക്രട്ടറി, ശ്രീരാഗം സ്കൂൾ ഓഫ് മ്യൂസിക് ഡാൻസ് ഡയറക്ടർ തുടങ്ങിയ എച്ച് ബി നിലകളിലും പ്രവർത്തിച്ചു.സംസ്കാരം നാളെ ബുധൻ രാവിലെ 10 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
The Best Online Portal in Malayalam