ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി
കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി വിധി പറയാനായി മാറ്റി. യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന്…