ഡിജിറ്റല്‍ ഇന്ത്യ; രാജ്യത്തെ ആദ്യ സമ്പൂര്‍ണ എ ഐ ക്യാംപസ് താളൂരില്‍ നീലഗിരി കോളജില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്
കല്‍പ്പറ്റ: താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് രാജ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എനേബിൾഡ് ക്യാംപസ് എന്ന പദവിയിലേക്ക്. ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐഒടി), റോബോട്ടിക്‌സ് വൽകൃത ക്യാംപസ് ആയി നീലഗിരി കോളേജ് മാറുന്നത്. മലബാറിലെയും നീലഗിരിയിലെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്ന ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് മിഷൻ , ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ചാണ് …