Headlines

CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. അസുഖബാധിതനായി ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം 2019 ൽ സ്ഥാനമൊഴിഞ്ഞത്. 1998 -2004 എന്നീ വർഷങ്ങളിൽ രണ്ട് തവണ തെലങ്കാനയിലെ നൽഗൊണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

കുർണൂരിലാണ് എസ് സുധാകർ റെഡ്ഡിയുടെ ജനനം. 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.