സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ്, 142 മരണം; 11,808 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

യുഡിഎഫ് യോഗം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ബഹിഷ്‌കരിച്ചു; തിരുവനന്തപുരത്ത് ഉണ്ടായിട്ടും എത്തിയില്ല

തിരുവനന്തപുരം: സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് ഇവർ വിട്ട് നിൽക്കുകയായിരുന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് ഒരുങ്ങുന്നു. കെ റെയിൽ കടന്നുപോകുന്ന…

Read More

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ; കേരളത്തിലെ വിലയുമായി വ്യത്യാസമെന്ത്?

  അബുദാബി∙ യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. വാഹന ടാങ്കിന്റെ വലുപ്പമനുസരിച്ച് ഫുൾ ടാങ്കിന് 10.2 ദിർഹം (ഏകദേശം 264 രൂപ) മുതൽ 14.8 ദിർഹം (384 രൂപ) വരെ ഉപഭോക്താക്കൾക്ക് അധികം ചെലവാകും.   പുതിയ നിരക്കുപ്രകാരം സൂപ്പർ98 ലീറ്ററിന് 3.80 ദിർഹവും (98.46 രൂപ) സ്പെഷ്യൽ95 ലീറ്ററിന് 3.69 ദിർഹവും (95.61 രൂപ) ഇ-പ്ലസ് 91 ലീറ്ററിന് 3.61 ദിർഹവുമാണ് (93.54 രൂപ) വില….

Read More

ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത കാമുകിയെ കൊന്ന് കിണറ്റിലിട്ട് യുവാവ്

ഗുജറാത്ത്: ഗര്‍ഭിണിയായതിന് പിന്നാലെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊന്ന് കിണറ്റില്‍ തള്ളിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലുണ്ടായ സംഭവത്തില്‍ മുഖ്യപ്രതി രാജേഷും സുഹൃത്ത് രാഹുലുമാണ് അറസ്റ്റിലായത്.ഒരു വര്‍ഷമായി പെണ്‍കുട്ടി രാജേഷുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രായപൂര്‍ത്തിയായ ശേഷം തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി രാജേഷിനോട് ആവശ്യപ്പെട്ടു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ സംഭവം പൊലീസിനോട് പറയുമെന്ന് രാജേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ്…

Read More

ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ്‌ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ(74) കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഭൗതിക ശരീരം വൈകുന്നേരം ഏഴ് മണി വരെ പരുമല പള്ളിയിൽ പൊതുദർശനത്തിന് വെക്കും. എട്ട് മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടത്തും. രാവിലെ മുതൽ ഭൗതിക ശരീരം…

Read More

ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേര ഇളകി; ഇസ്രായേലിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കും

ഇസ്രായേലിൽ 12 വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാൻ അന്തിമ ധാരണയിലെത്തി. ഇതോടെയാണ് നെതന്യാഹുവിന്റെ കസേര ഇളകിയത് യെർ ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടി, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി, യമിന പാർട്ടി, ഇസ്രായേൽ ബെയ്തിനു, ലേബർ പാർട്ടി, ന്യൂ ഹോപ് പാർട്ടി, മെർത്‌സ്, റാം, എന്നീ പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയാണ് റാം. ഇസ്രായേൽ രാഷ്ട്രീയത്തിലെ അപൂർവമായ സംഭവമാണിത്. പാർലമെന്റായ നെസറ്റിൽ…

Read More

ജോജുവിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

  നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ആദ്യത്തെ അറസ്റ്റ് നടന്നു. കോൺഗ്രസ് പ്രവർത്തകനായ മരട് സ്വദേശി ജോസഫാണ് പിടിയിലായത്. വൈറ്റിലയിലെ സംഭവത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലി തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വഴിതടയൽ സമരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ…

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തിനശിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

  തിരുവനന്തപുരം മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം. മൂലക്കോണത്ത് അക്വേറിയം നടത്തുകയാണ് വെളിയംകോട് വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസ്. ജോലി സ്ഥലത്തേക്ക് പോവുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിൻദാസും ഭാര്യ ഗ്രീഷ്മയും. ഇവർക്കൊപ്പം സുഹൃത്ത് ആദർശുമുണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത് പത്ത് മിനിറ്റിലുള്ളിൽ അപ്രതീക്ഷിതമായി എൻജിനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന്…

Read More

ജോർജ് ഫ്‌ളോയിഡ് വധം: കുറ്റക്കാരനായ പോലീസുകാരന് 22.5 വർഷം തടവ്

അമേരിക്കയിൽ ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുൻ പോലീസുകാരനുമായ ഡെറിക് ഷോവിന്‌ 22.5 വർഷം തടവുശിക്ഷ. മിനിയാപോളീസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് മരണത്തിന് ഇടയാക്കിയത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് ജഡ്ജി പറഞ്ഞു. 2020 മെയ് 25നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. എട്ട് മിനിറ്റിൽ അധിക നേരം ഷോവിൻ കാൽമുട്ടുകൾ ഫ്‌ളോയിഡിന്റെ കഴുത്തിൽ അമർത്തി പിടിക്കുകയായിരുന്നു. എനിക്ക് ശ്വാസം…

Read More