രാജ്യത്തെ ഇന്ധനവില കൂടിയേക്കുമെന്ന സൂചനയുമായി കേന്ദ്ര പെട്രോളിയം മന്ത്രി

 

രാജ്യത്തെ എണ്ണവില കൂടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര വിപണിയിലെ വില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കും. റഷ്യ-യുക്രൈൻ പ്രതിസന്ധി എണ്ണ കമ്പനികളെ ബാധിക്കും. അന്താരാഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ രാജ്യത്ത് ഇന്ധനവില ഉയരാതെ പിടിച്ചുനിർത്തിയിരുന്നു. മാർച്ച് 7ന് യുപിയിലെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ എണ്ണവില ഏതുനിമിഷവും കുതിച്ചുയർന്നേക്കാമെന്ന പ്രതീതിയുണ്ട്. പമ്പുകളിലെല്ലാം തന്നെ എണ്ണയടിക്കാനായി ഇന്നലെ മുതൽ നീണ്ട നിരകളാണ് പ്രത്യക്ഷപ്പെടുന്നത്.

ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളർ എത്തിനിൽക്കുന്ന അവസ്ഥയിൽ എണ്ണവില ഉയരുമെന്ന കാര്യത്തിൽ ഉറപ്പാണ്. ലിറ്ററിന് 15 മുതൽ 20 രൂപയുടെ വർധനവെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.