അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു

 

ന്യൂഡല്‍ഹി: കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

കൊവിഡ് വ്യാപനം കാരണം 2020ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇതുവരെ ബയോ ബബിള്‍, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണുണ്ടായിരുന്നത്. ഇന്ത്യയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതാണ് നീക്കത്തിന് പിന്നിൽ.