Headlines

കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി; വീടിന് നേരെ ആക്രമണം

തൃശൂർ കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി. ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വീടിനു മുൻവശത്തെ ഷെഡ് ആന തകർത്തു.

കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. വനംമന്ത്രി അടക്കം സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ വലിയ ആശങ്കയിലാണ് സമീപവാസികൾ.