ശബരിമല ശ്രീകോവിലിൽ പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിൽ അടിമുടി ദുരൂഹത
ശബരിമല ശ്രീകോവിലിൽ പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിൽ അടിമുടി ദുരൂഹത. ‘വാതിൽ പാളികൾ ‘എന്നല്ലാതെ സ്വർണത്തെക്കുറിച്ചുള്ള ഒരു പരാമർശവും മഹസറിൽ ഇല്ല. സ്വർണ്ണം പൊതിഞ്ഞ പഴയ കതകുപാളികൾ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയാണ്. പുതിയ സ്വർണ്ണവാതിൽ വെച്ച ശേഷം പഴയ പാളികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായി മഹസറിൽ പറയുന്നു. മേൽശാന്തിയും വാച്ചറുമാണ് മഹസറിൽ സാക്ഷികളായി ഒപ്പു വെച്ചിരിക്കുന്നത്. പുതിയ വാതിൽ സ്ഥാപിച്ച ശേഷം പഴയ വാതിൽ സന്നിധാനത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ്…
