കർണാടകയിലെ ധർവാദിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അവധിയാഘോഷിക്കാൻ ദാവൻഗേരെയിൽ നിന്ന് ഗോവയിലേക്ക് പോയ സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ബസിന്റെ ഡ്രൈവറും ഏഴ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാക്കിയുള്ളവരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
ഹുബാലി ധർവാദ് ബൈപ്പാസിൽ ഇട്ടിഗാട്ടി ക്രോസിങ്ങിന് സമീപമായിരുന്നു അപകടം. എതിർ ദിശയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു.