പി ജയരാജനെ ഒറ്റപ്പെടുത്തുന്നു; സിപിഎമ്മിലെ വിള്ളൽ എതിർ പാർട്ടിക്ക് നേട്ടമുണ്ടാക്കുമെന്ന് സുധാകരൻ

പി ജയരാജനെ ഒറ്റപ്പെടുത്തുന്നുണ്ടെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യാസവും എതിർപാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തെരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു ഉറപ്പാണ് എൽ ഡി എഫ് എന്നാണ് എൽഡിഎഫ് പറയുന്നത്. എന്നാൽ എൽ ഡി എഫിന് ജയിലാണ് ഉറപ്പ്. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്നുവരാറുണ്ട്. ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി…

Read More

ചെലവ് എത്ര ഉയർന്നാലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി

  കെ റെയിൽ പദ്ധതി ചെലവ് 84,000 കോടി കവിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടതുസർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങൾക്ക് പാർട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു. പദ്ധതിയെ പരിഷത്ത് എതിർത്ത സാഹചര്യത്തിലാണ് പ്രതികരണം ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും നന്ദിഗ്രാം മോഡൽ സമരത്തിനാണ് ശ്രമിക്കുന്നത്. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഈ കെണിയിൽ യുഡിഎഫും വീണു. കെ…

Read More

കാസർകോട് 13കാരി പീഡനത്തിന് ഇരയായ കേസ്: മാതാവും പിതാവും അറസ്റ്റിൽ

  കാസർകോട് ഉളിയത്തടുക്കയിൽ 13കാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. നേരത്തെ കേസിൽ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂൺ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയായെന്നാണ് ആദ്യ കേസ്. പിന്നീടാണ് കൂടുതൽ പീഡന വിവരങ്ങൾ കുട്ടി അറിയിക്കുന്നത്. നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read More

കാശ്മീരിലെ ഹർവാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ സേന ഭീകരനെ വധിക്കുകയായിരുന്നു.

Read More

ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

ആലപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴകുളം പള്ളിക്കൽ ചിറകോണിൽ രാജൻ ഷെരീഫ്(56) ആണ് മരിച്ചത്. കെപി റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കറ്റാനത്തുള്ള ആശുപത്രിയിൽ നിന്നും സ്‌കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടന്ന ഷെരീഫിനെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് അനുമതി

  സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര യാത്രക്ക് പോകുന്നവർ യാത്രാ രേഖകൾ കരുതരണം അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സലുകൾ മാത്രമേ അനുവദിക്കൂ. അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. കേസുകളിൽ കുറവ് വരുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരും. അടുത്താഴ്ചയോടെ…

Read More

ചോലാടി ചെക് പോസ്റ്റിൽ പൊലീസ് അപമാനിച്ചതായി പരാതി

വൈത്തിരി: ചികിത്സാർത്ഥം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന കുടുംബത്തെ ചോലാടി ചെക്പോസ്റ്റിൽ പോലീസ് അപമാനിച്ചതായി പരാതി.പന്തലുരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ ഹക്കീമും കുടുംബവുമാണ് മേപ്പാടി പോലീസ് സ്റ്റേഷൻ്റെ മോശം പെരുമാറ്റത്തിനിരയായത്.85 വയസ്സുള്ള മാതാവിൻ്റെ ശ്വാസകോശ സംബന്ധമായ തുടർ ചികിത്സക്കാണ് കോൺട്രാക്ടറായ ഹക്കീമുo ഭാര്യയും ഡ്രൈവറും മേപ്പാടിയിലേക്ക് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ചോലാടിയിലെത്തിയ ഇവരെ പരിശോധനക്കായി വാഹനം തടഞ്ഞു. കയ്യിലുള്ളഞ്ഞ ആശുപത്രി രേഖകൾ കാണിച്ചു വെങ്കിലും പോലീസ് ചെവികൊണ്ടില്ല. ഒരു മണിക്കൂറിനകം പോയി വന്നില്ലെങ്കിൽ കേസാക്കുമെന്നും ബാക്കി ഇനി വരുമ്പോൾ…

Read More

‘അമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങൾക്ക് 10 % അധിക തീരുവ’; ബ്രിക്സിനെതിരെ ട്രംപ്

ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10% അധിക നികുതി ചുമത്തും. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിർത്തിരുന്നു. അതേസമയം ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ…

Read More

മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി

സുൽത്താൻബത്തേരി: മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി . ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘ ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി…

Read More

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു; രോഹിത് ശർമ പുറത്ത്

  ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. സ്‌കോർ ബോർഡ് 97ൽ നിൽക്കെ ഓപണർ രോഹിത് ശർമയാണ് പുറത്തായത്. രോഹിത് 36 റൺസെടുത്തു. നിലവിൽ ഇന്ത്യ 97ന് ഒരു വിക്കറ്റ് എന്ന നിലയിലാണ് 48 റൺസുമായി കെ എൽ രാഹുൽ ക്രീസിലുണ്ട്. ഒലി റോബിൻസണിന്റെ പന്തിൽ സാം കരണ് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 183 റൺസിനേക്കാൾ 86 റൺസ് പിന്നിലാണ്.

Read More