പി ജയരാജനെ ഒറ്റപ്പെടുത്തുന്നുണ്ടെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യാസവും എതിർപാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തെരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു
ഉറപ്പാണ് എൽ ഡി എഫ് എന്നാണ് എൽഡിഎഫ് പറയുന്നത്. എന്നാൽ എൽ ഡി എഫിന് ജയിലാണ് ഉറപ്പ്. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്നുവരാറുണ്ട്.
ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരിൽ യുഡിഎഫ് പിടിക്കേണ്ട സീറ്റുകൾ ഇത്തവണ പിടിച്ചിരിക്കും. ആർഎസ്എസുമായി ചർച്ച നടത്തിയതുമായി കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ നിഷേധിച്ച കാര്യം ജയരാജൻ ശരിയാണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്നും സുധാകരൻ പറഞ്ഞു.